Health benefits of black cumin / കരിഞ്ചീരകത്തിൻ്റെ ഗുണങ്ങൾ – വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കരിംജീരകം. മരണം ഒഴികെ എല്ലാ രോഗങ്ങൾക്കും കരിഞ്ചീരകം കൊണ്ട് പ്രതിവിധിയുണ്ട് എന്ന് പറയപ്പെടുന്നു. കരിഞ്ചീരകത്തിന് നല്ല ഗന്ധം ആണുള്ളത് ഇവ ആഹാരപദാർത്ഥങ്ങളിൽ രുചിയും മണവും കൂട്ടുന്നതിന് സഹായിക്കുന്നു. ചർദ്ദി ,ചുമ ,കഫക്കെട്ട് , പ്രമേഹം , നേത്രരോഗങ്ങൾ എന്നിവയ്ക്ക് കരിംജീരകം ധാരാളമായി ഉപയോഗിക്കുന്നു. നമ്മുടെ വീടുകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി കരിഞ്ചീരകം മാറിയിരിക്കുന്നു.
കരിഞ്ചീരകത്തിൻ്റെ ഗുണങ്ങൾ
- മലബന്ധം അകറ്റുന്നു.
- പ്രമേഹം നിയന്ത്രിക്കുന്നു.
- ശരീരഭാരം കുറക്കാൻ സഹായിക്കുന്നു.
- ഉറക്കമില്ലായ്മ പരിഹരിക്കുന്നു
- ഗ്യാസ്ട്രബിൾ ,അൾസർ എന്നിവ ഒഴിവാക്കുന്നു.
- കരിഞ്ചീരകത്തിൽ ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ കാൻസർ സാധ്യത കുറയ്ക്കുകയും ക്യാൻസർ സെല്ലുകളെ നശിപ്പിക്കുകയും ചെയ്യുന്നു.
- വേദന നീർക്കെട്ട് എന്നിവ ശമിപ്പിക്കുന്നു.
കരിഞ്ചീരകം കൊണ്ടുള്ള ഒറ്റമൂലികൾ
- കരിഞ്ചീരകം പൊടിച്ച് ശർക്കരയുമായി കുഴച്ച് കഴിക്കുകയാണെങ്കിൽ ചർദ്ദി ശമിക്കും.
- കരിഞ്ചീരകം കഷായം വെച്ച് കഴിക്കുന്നത് ഗർഭാശയ രോഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു.
- കരിഞ്ചീരകം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അര ഗ്ലാസ്സാക്കി വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ഉറക്കമില്ലായ്മക്ക് ഉറക്കമില്ലായ്മക്ക് കരിംജീരകവും തേനും മിക്സ് ചെയ്തു ചൂടുപാലിൽ ചേർത്ത് കഴിക്കുക.
- കരിംജീരകം വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ഗ്യാസ് ട്രബിൾ, നെഞ്ചരിച്ചിൽ , അൾസർ എന്നിവയെ ശമിപ്പിക്കും.
- കരിഞ്ചീരകം പൊടിച്ച് എണ്ണയിൽ ചാലിച്ച് നെറ്റിയിൽ ഇടുന്നത് തലവേദന മാറാൻ സഹായിക്കുന്നു.
- ചുമ കഫക്കെട്ട് എന്നിവ മാറാൻ കരിംജീരകം പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക.
- കരിഞ്ചീരകം കൊണ്ട് എണ്ണ കാച്ചി അവ വേദനയുള്ള സ്ഥലങ്ങളിൽ തേച്ചുപിടിപ്പിക്കുക വേദനകളിൽ നിന്ന് പെട്ടെന്ന് ശമനം ലഭിക്കും.
- കരിംജീരകം പൊടിച്ച് അതിൽ വിനാഗിരി ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് അല്പസമയത്തിന് ശേഷം കഴുകി കളയുക. തലയിലെ പേൻ ശല്യത്തിനും താരൻ മാറാനും ഇത് സഹായിക്കുന്നു.
picture courtesy:-https://images.app.goo.gl/JqoA9nnEuf4vJazU6
click here for more home remedies and health benefits
click here for more ottamoolies
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply