Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home Remedy for dizziness and anemia – തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി – thala karakkathinum vilarchakkum ottamooli

Home Remedy for dizziness and anemia – തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി – സാധാരണ ജീവിതത്തിൽ വിളർച്ചയും തലകറക്കവും അനുഭവിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയവയാണ്.

Home Remedy for dizziness and anemia :-

Home Remedy for dizziness and anemia
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

ഇതാ ഇവയ്ക്കായി വെറും കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി.

ഈ ഒറ്റമൂലിയുടെ മറ്റു ഗുണങ്ങൾ:-

1)രോഗപ്രതിരോധശേഷി കൂട്ടുന്നു.

2)ജലദോഷം, ചുമ എന്നിവ മാറ്റുന്നു.

കട്ടിയുളള പാത്രം സ്റ്റൌവിൽ വെച്ച് ചൂടായാൽ 1 ടീസ്പൂൺ അയമോദകവും നല്ല ജീരകവും 3 ഏലക്കയും ചേർത്ത് വറുത്ത് മാറ്റി വെക്കുക. ഇതേ പാത്രത്തിൽ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് 1 കപ്പ് ചുവന്നുളളിയും വെളളവും ചേർത്ത് അടച്ച് വെച്ച് വേവിക്കുക. വേറൊരു പാത്രത്തിൽ ശർക്കര പാനി തയ്യാറാക്കി അരിച്ച് തണുപ്പിച്ച് വെക്കുക. ഇനി മുമ്പ് വേവിച്ച ചുവന്നുളളിയും വറുത്ത ചേരുവകളും ഒരുമിച്ച് മിക്സിയിൽ അടിച്ചെടുക്കുക (ഏലക്കയുടെ കുരു മാത്രം ചേർക്കുക). ശേഷം ഒരു ഉരുളി വെച്ച് ചൂടായാൽ ശർക്കര പാനിയും അരച്ച മിശ്രിതവും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇത് നിറം മാറി പാത്രത്തിൽ നിന്ന് വിട്ട് വരുന്ന രൂപത്തിൽ കുറുകിയാൽ അടുപ്പത്ത് നിന്നും മാറ്റി വെക്കാം. ഒരു ഗ്ലാസ്സ് ജാറിൽ ഇട്ട് നന്നായി അടച്ച് വെച്ച് ദിവസങ്ങളോളം ഉപയോഗിക്കാം. ഇത് ദിവസവും 1-2 ടീസ്പൂൺ വരെ കഴിക്കുക.

ചുവന്നുളളി: പ്രമേഹത്തിനെതിരെ പ്രവർത്തിക്കുന്നു. കാൻസർ, ആസ്മ പോലുളള രോഗങ്ങളെ ചെറുക്കുന്നു.

ജീരകം : ആന്റി ഓക്സിഡന്റിന്റെ കലവറയാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ വർധിപ്പിക്കുന്നു. രോഗപ്രധിരോധ ശേഷി കൂട്ടുന്നു.

അയമോദകം : ദഹനപ്രശ്നങ്ങൾ, നിർജലീകരണം, അമിതവണം എന്നിവ കുറക്കാൻ സഹായിക്കുന്നു. ക്യാൻസറിനെ ചെറുക്കുന്നു. ഗ്യാസ് ട്രബിൾ കുറക്കുന്നു.

Click here for more home remedies & health tips in Malayalam

Click here to see the English version of this post

Picture Courtesy:-

https://images.app.goo.gl/PP65Bow6MJHQ5wa27

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: