Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home Remedy for Hair Growth and Hair Fall – മുടി കൊഴിച്ചിലിനും മുടി വളരാനുമുള്ള ഒറ്റമൂലി – mudi kozhichilinum mudi valaraanumulla otamooli

Home Remedy for Hair Growth and Hair Fall – മുടി കൊഴിച്ചിലിനും മുടി വളരാനുമുള്ള ഒറ്റമൂലി – മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മനോഹരമായ നമ്മുടെ മുടി ഒരുപാട് നഷ്ടപ്പെടുന്നത് ഒരിക്കലും സന്തോഷമുള്ള കാര്യമല്ല. കൂടാതെ, എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മുടി നന്നായി വളരുക എന്നത്.ബയോടിൻ എന്ന വിറ്റാമിനാണ് മുടി വളർച്ചയ്ക്ക് പ്രധാനമായും കാരണമാവുന്നത്. നമ്മുടെ ശരീരത്തിൽ ആവശ്യത്തിനുള്ള അളവിൽ ബയോടിൻ ഇല്ലെങ്കിൽ അത് മുടിയുടെ വളർച്ചയെ ദോഷമായി ബാധിക്കും.ബയോടിൻ കൂടാതെ ശരീരത്തിലെ പ്രോട്ടീൻ്റെയും ഇരുമ്പിൻ്റെയും അളവും മുടി കൊഴിന്നതിലും വളരുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇവയുടെ അളവ് കൂട്ടാനായി പല മരുന്നുകളും ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും നിസാരമായി വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന പല തരത്തിലുള്ള ഒറ്റമൂലികളും ഉണ്ട്.അത്തരമൊരു ഒറ്റമൂലിയിതാ:-

100 ഗ്രാം ഉണങ്ങിയ മത്തയുടെ വിത്ത്, കപലണ്ടി, ബദാം, സൂര്യകാന്തി പൂവിൻ്റെ വിത്ത്, ചണവിത്ത് എന്നിവ ഇടത്തരം തീയിൽ നെയ്യോ വെളിച്ചെണ്ണയോ ചേർക്കാതെ ഇളം ബ്രൗൺ നിറം ആകുന്നതു വരെ റോസ്റ്റ് ചെയ്യുക. ശേഷം ചൂടാരിയാൽ എല്ലാം ഒരുമിച്ച് നന്നായി പൊടിച്ചെടുക്കുക. ഇത് വായു കേറാത്ത ജാറിൽ ഇട്ട് സൂക്ഷിച്ച് വെക്കാം.

രാവിലെ 1 ഗ്ലാസ്സ് പാലിനൊപ്പം ഒന്നര ടീസ്പൂൺ ഈ പൊടി ചേർത്ത് കുടിക്കാം. അല്ലെങ്കിൽ ഇതേ അളവിൽ ഓട്സ് കുറുക്കിയതിൽ ചേർത്തോ കുടിക്കാം.

Home Remedy for Hair Growth and Hair Fall
Home Remedy for Hair Growth and Hair Fall

മത്ത വിത്ത്:

പ്രോട്ടീൻ, ബയോട്ടിൻ, കാത്സ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല തടി കുറക്കാനും നല്ലതാണ്.

സൂര്യകാന്തി വിത്ത് : ആരോഗ്യകരമായ ഫാറ്റി ആസിഡുകളും ബയോട്ടിൻ, വിറ്റാമിൻ E , മഗ്നീഷ്യം എന്നിവ ഉണ്ട്.

ബദാം:

ഇരുമ്പ്, പ്രോട്ടീൻ, ബയോട്ടിൻ, ഫൈബർ, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട് കൂടാതെ തൊലിക്കും നല്ലതാണ്.

കപ്പലണ്ടി:

വിറ്റാമിൻ E, ബയോട്ടിൻ, പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ ഫാറ്റി ആസിഡ്സ്, ഫോസ്ഫറസ് എന്നിവ നിറഞ്ഞതാണ് ബദാം.

ചണ വിത്ത്:

ഫൈബർ, ഫാറ്റി ആസിഡ് ആയ ഒമേഗ 3 എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

Click here to read English version of this post

Read also:

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

വയറിളക്കത്തിനുളള ഒറ്റമൂലികൾ

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

Natural Ways For Facial Anti-Aging – മുഖത്തെ പ്രായം കുറക്കാനുളള എളുപ്പവഴികൾ

Picture Courtesy:-

https://images.app.goo.gl/RJW2ZJqZwMbDuXqh6

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: