കൊളസ്ട്രോള്‍
രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും, ശരീരത്തില്‍ നിന്ന് ടോക്സിനുകളും, കൊഴുപ്പും നീക്കം ചെയ്യാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായകരമാണ്.
മുഖക്കുരു
ചര്‍മ്മം വൃത്തിയാക്കാനും, മുഖക്കുരു ഭേദമാക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗറിന് കഴിവുണ്ട്
ജലദോഷം
ആപ്പിള്‍ സിഡെര്‍ വിനെഗറിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ഫ്ലു, സൈനസൈറ്റിസ്, ഇന്‍ഫെക്ഷനുകള്‍ എന്നിവ വഭേദമാക്കാന്‍ സഹായിക്കും.
പ്രതിരോധശേഷി
മേയോ ക്ലിനിക്കിന്‍റെ പഠനപ്രകാരം ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
ശരീരഭാരം കുറയ്ക്കാനാവും
ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനാവും. ഇന്‍സുലിന്‍, പഞ്ചസാര കൊഴുപ്പ് രൂപത്തില്‍ അടിയുന്നത് തടയുന്നതിന് സമാനമാണിത്.
ഭംഗികൂട്ടാന്‍
കഴുത്തിലെയും, മുഖത്തെയും ചര്‍മ്മത്തിന് ഭംഗികൂട്ടാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം ഇത് കണ്ണില്‍ വീണാല്‍ അസ്വസ്ഥതകളുണ്ടാക്കുമെന്നതിനാല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.
ദഹനവും പോഷകങ്ങളുടെ ആഗിരണവും
ഇതിലെ അസെറ്റിക് ആസിഡ് ദഹനേന്ദ്രിയത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളയും, ഫംഗസുകളെയും നീക്കാന്‍ സഹായിക്കുന്നു. ഇത് വഴി മികച്ച ദഹനവും, കഴിക്കുന്ന ആഹാരത്തില്‍ നിന്ന് പോഷകങ്ങളുടെ ആഗിരണവും മികച്ച രീതിയില്‍ സാധ്യമാകും.
Leave a reply