
Benefits of Capsicum – ക്യാപ്സിക്കത്തിൻറ്റെ ഗുണങ്ങൾ – Capsicathinttea Gunangal
ക്യാപ്‌സിക്കത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇത് അപചയക്രിയ ശക്തിപ്പെടുത്തും. ശരീരത്തിലെ ട്രൈഗ്ലിസറൈഡുകള്‍ കുറച്ചാണ് ക്യാപ്‌സിക്കം അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നത്. ഇത് തടി കുറയാനും കൊളസ്‌ട്രോള്‍ അളവ് കുറയാനും സഹായിക്കും.
ഇതില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ധാരാളമുണ്ട്. ഇത് ശരീരത്തില്‍ ഫ്രീ റാഡിക്കളുകളുടെ ഉല്‍പാദനം തടയുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ക്യാന്‍സറിനു പുറമെ ഓസ്റ്റിയോആര്‍ത്രൈറ്റിസ്, തിമിരം തുടങ്ങിയ രോഗങ്ങള്‍ തടയാനും ഇത് നല്ലതാണ്.
ക്യാപ്‌സിക്കത്തിലെ ക്യാപ്‌സയാസിന്‍ എന്ന ഘടകം വേദനയില്‍ നിന്നും മോചനം നല്‍കും. ചര്‍മത്തിലനുഭവപ്പെടുന്ന വേദനയെ സ്‌പൈനല്‍ കോഡിലേക്കു പോകുന്നത് തടയുകയാണ് ക്യാപ്‌സിക്കം ചെയ്യുന്നത്.
ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാപ്‌സിക്കം നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവയുള്ളവര്‍ ക്യാപ്‌സിക്കം കഴിയ്ക്കുന്നത് വളരെ നല്ലതാണ്.
Leave a reply