Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Benefits of Hibiscus – ചെമ്പരത്തി പൂവിൻറ്റെ ഗുണങ്ങൾ – Chembarathi Povinttea Gunangal

ചര്‍മ്മ സംരക്ഷണം

ചര്‍മ്മസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു.

മുറിവുകള്‍ ഉണക്കാം

ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്‍സര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാന്‍സറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും.

ചുമ, ജലദോഷം

ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും.

രക്ത സമ്മര്‍ദ്ധം കുറയ്ക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദ്ധം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്കാന്‍ ചെമ്പരത്തിയുടെ ഇല കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കും. സ്ഥിരവും, നിയന്ത്രിതവുമായ ഉപയോഗം ഇതിന് ആവശ്യമാണ്.

തലമുടിക്ക് സംരക്ഷണം

തലമുടിയില്‍ ഉപയോഗിക്കാവുന്ന ഹെയര്‍ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിന്‍റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതല്‍ കിട്ടാനും, താരന്‍ കുറയ്ക്കാനും ഷാംപൂ കൊണ്ട് കഴുകിയ ശേഷം ഇത് ഉപയോഗിക്കുക.

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: