Home Remedy to Burn Belly Fat Qucikly – പെട്ടെന്ന് കുടവയർ കുറക്കാനുള്ള ഒറ്റമൂലി – pettann kudavayar kurakkanaulla ottamooli – ഇന്നത്തെ ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് കുടവയർ. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് കുടവയർ ഉണ്ടാവുന്നത്. അത് വടിവൊത്ത ശരീരഭംഗി കൈവരിക്കുന്നതിനെ ബാധിക്കുന്നു എന്നതിനുപരി പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ തന്നെ കുടവയർ കുറക്കുക എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹമാണ്. ചിട്ടയായ വ്യായാമത്തിൻ്റെ അഭാവം, അമിതമായ സമ്മർദ്ദം, പുകവലി, മദ്യപാനം, അനാരോഗ്യപരമായ ഭക്ഷണ രീതി എന്നിവയാണ് പ്രധാനമായും കുടവയറിന് കാരണങ്ങൾ.
ചിട്ടയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും കുടവയർ നമ്മുക്ക് കുറക്കാവുന്നതാണ്. അതുകൂടാതെ കുടവയർ കുറക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന ധാരാളം ഒറ്റമൂലികളും ഉണ്ട്. അത്തരത്തിലുള്ള ഒരു ഒറ്റമൂലി ഇതാ :
മിക്സിയിൽ 1 പഴം, 1 ആപ്പിൾ, 2 ടേബിൾ സ്പൂൺ ചണ വിത്ത്, 2 ടേബിൾ സ്പൂൺ നാരങ്ങ നീര്, 1 കപ്പ് ചെറിയ ചീര, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ദിവസവും രണ്ട് തവണ ഈ ജ്യൂസ് കുടിക്കുക.
- ആപ്പിൾ : വയറിലെ കൊഴുപ്പ് കുറക്കാൻ ആവശ്യമായ ധാരാളം നാരുകളും ആരോഗ്യകരമായ ഫ്ലേവനോയ്ഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ ഇതിൽ അടങ്ങിയിട്ടുള്ള പെക്റ്റിൻ നാരുകൾ ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കുന്നു.
- പഴം : ഇതിൽ അടങ്ങിയിട്ടുള്ള പ്രതിരോധ ശേഷിയുള്ള അന്നജം, കാർബോഹൈഡ്രേറ്റ് എന്നിവ വിശപ്പകറ്റുന്നു. മാത്രമല്ല ഇതിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ കലോറി അടങ്ങിയിട്ടുള്ളു.
- ചണ വിത്ത് : വിശപ്പ് മാറ്റി ഏറെ സമയം വയർ നിറഞ്ഞാതായ തോന്നൽ ഉണ്ടാക്കാൻ അവശ്യമായ നാരുകൾ ഇതിലുണ്ട്.
- നാരങ്ങ : ഇതിൽ അടങ്ങിയിട്ടുള്ള ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു, ഇത് വഴി വയറിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.
- ചെറിയ ചീര : ഇതിൽ അടങ്ങിയിട്ടുള്ള ഇരുമ്പിൻ്റെ അംശം ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു, അങ്ങനെ ശരീരം മെറ്റബോളിസത്തിനായി ഉപയോഗിക്കുന്ന കലോറി അളവ് കൂടുന്നു.
Picture Courtesy :-
https://images.app.goo.gl/1KYWisLo9xiy9rjd6
See also :
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി
ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ
Click here to read interesting and effective home remedies in English
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Leave a reply