How is Kodo Millet Good for Our Health? എങ്ങനെയാണ് വരാഗ് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്? Enganeyaan varaagh nammude aarogyathin gunam cheyyunnath?

Question

How is Kodo Millet Good for Our Health? എങ്ങനെയാണ് വരാഗ് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്? 50 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ സുലഭമായി കൃഷി ചെയ്യുകയും പിന്നീട് അന്യം നിന്ന് പോവുകയും ചെയ്ത വരാഗ്, ഇന്ന് ഇന്ത്യയിലെ തദ്ദേശീയവും ഉയർന്ന പോഷകമൂല്യമുള്ളതുമായ ഒരു ധാന്യമാണ്.

ഹിമാലയൻ മില്ലറ്റ് എന്നും കോഡോ മില്ലറ്റ് എന്നും ഇംഗ്ലീഷിൽ വിളിക്കപ്പെടുന്ന ഈ ധാന്യം പുല്ല് വർഗ്ഗ ചെടിയിൽ പെട്ടതാണ്. കറുപ്പ് കലർന്ന തവിട്ട് മുതൽ ഇരുണ്ട തവിട്ട് നിറത്തിൽ വരെ ഇത് സാധാരണയായി കാണപ്പെടുന്നു.

120 ദിവസത്തിനുള്ളിൽ വളരുന്ന ഈ ധാന്യത്തിൻ്റെ വളർച്ചയ്ക്ക് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ. മാത്രമല്ല കടുത്ത കാലാവസ്ഥയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

ഇതിൻ്റെ മണം വിളകൾ നശിപ്പിക്കാൻ വരുന്ന കാട്ടു പക്ഷികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ തന്നെ നമ്മുടെ വിളകൾക്ക് ചുറ്റും ഒരു പ്രകൃതിദത്ത വേലിയായി ഇതിനെ നമ്മുക്ക് ഉപയോഗിക്കാം.

ഇന്ത്യ, ഫിലിപ്പീൻസ്, നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്നാം, പശ്ചിമ ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് വ്യാപകമായി വാരാഗ് കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ധാന്യം കൂടുതൽ കൃഷി ചെയ്യുന്നത്. പണ്ട് പാവപ്പെട്ടവൻ്റെ പ്രധാന ഭക്ഷണത്തിൽ ഒന്നായിരുന്നു ഈ ധാന്യം. വളരെയധികം പോഷക ഗുണങ്ങൾ ഉള്ളതിനാൽ തന്നെ വരാഗ് അരിക്കും ഗോതമ്പിനും നല്ലൊരു പകരക്കാരനാണ്. അരിയെയും ഗോതമ്പിനെയും അപേക്ഷിച്ച് ഈ ധാന്യത്തിന് പാചക സമയം വളരെ കുറവാണ്.

ദിവസവും ഒരു നേരമെങ്കിലും വരാഗ് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം, കൊളസ്ട്രോൾ, പൊണ്ണത്തടി, രക്തസമ്മർദ്ദം തുടങ്ങി നിരവധി ജീവിതശൈലി രോഗങ്ങളെ തടയാൻ സാധിക്കുന്നതാണ്. മധുരവും കയ്പ്പുമാണ് ഇതിൻ്റെ രുചി. കഞ്ഞി, ഇഡ്ഡലി, ദോശ, ഉപ്പുമാവ്, കുക്കീസ്, പലഹാരങ്ങൾ എന്നിവ നമ്മുക്ക് വരാഗ് ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്.

How is Kodo Millet Good for Our Health?
വരാഗ്

How is Kodo Millet Good for Our Health?

  • ഗ്ലൂട്ടൻ രഹിതമായതിനാൽ തന്നെ സീലിയാക്ക് രോഗമുള്ളവർക്ക് സുരക്ഷിതമായി കഴിക്കാൻ പറ്റുന്ന ഒന്നാണ് വരാഗ്.
  • വരാഗിലെ ഉയർന്ന അളവിലുള്ള ലെസിത്തിൻ പദാർത്ഥം നമ്മുടെ നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
  • നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ വരാഗ് കഴിക്കുന്നതിലൂടെ മലബന്ധം, വയറുവേദന, പിത്തസഞ്ചി രൂപപ്പെടുന്നത് എന്നിവ തടയാൻ സാധിക്കുന്നു.
  • ഇതിൽ അടങ്ങിയിട്ടുള്ള ഇരുമ്പും ഫോളിക് ആസിഡും വിളർച്ചയെ തടയാൻ നല്ലതാണ്.
  • ഇതിൽ അടങ്ങിയിട്ടുള്ള സെറാറ്റോണിൻ നമ്മുടെ മാനസികാരോഗ്യം നിലനിർത്തി അതിലൂടെ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
  • നമ്മുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് സാധാരണ നിലയിലേക്ക് ഉയർത്തുന്നതും അസ്ഥിമജ്ജ വൃത്തിയാക്കുന്നതും തുടങ്ങി രക്തം, അസ്ഥിമജ്ജ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അവസ്ഥകൾക്കും വരാഗ് നല്ലതാണ്.
  • പ്രസവശേഷമുള്ള സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വരാഗിൻ്റെ ഉപയോഗം ഗുണം ചെയ്യുന്നുണ്ട്.
  • വരാഗിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റും ഫൈബറും രക്തത്തിലേക്കുള്ള ഗ്ലൂക്കോസിൻ്റെ ഉല്പാദനം സാവധാനത്തിലാക്കുന്നു. അതിനാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ഉത്തമമാണ്.

ശ്രദ്ധിക്കുക :-

  • കുറഞ്ഞത് 5-6 മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ട് കുതിർത്തതിന് ശേഷം മാത്രമേ വരാഗ് ഉപയോഗിക്കാവൂ.
  • തൈറോയ്ഡ് രോഗികളും മലബന്ധം നേരിടുന്നവരും വരാഗ് ഉപയോഗിക്കുന്നത് കുറക്കേണ്ടതാണ്.
Picture Courtesy :-
https://images.app.goo.gl/JgedXQoKRsvuByUM9
Information Courtesy :-
https://www.healthbenefitstimes.com/kodo-millet/
https://youtu.be/Bd6WOvAxL_o
https://youtu.be/QmC7qy-98Vc

See also :-

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

Click here to read about best Ayurvedic centers

Click here to read effective home remedies

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

Note: If you have any pre-existing conditions always recommend you consult with your doctor before doing any home remedy and treat yourself.

Leave an answer

Browse
Browse

Captcha Click on image to update the captcha .