Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

What are the Benefits of Eating Foxtail Millet? തിന കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം? thina kazhichaalulla gunangal enthellaam?

What are the Benefits of Eating Foxtail Millet? തിന കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം? ധാന്യങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പോഷകഗുണങ്ങൾ നിറഞ്ഞ ഒരു ധാന്യമാണ് തിന. ഇവ ഇളം മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ഇത്തിരി കുഞ്ഞൻ ധാന്യമാണ്. ചോറ്, ചപ്പാത്തി, മറ്റ് അരി ആഹാരങ്ങൾ എന്നിവയേക്കാൾ വളരെയധികം ഗുണപ്രദമാണ് തിന.

കുട്ടികൾ, ഗർഭിണികൾ, മുതിർന്നവർ, വാർദ്ധക്യമായവർ തുടങ്ങി പ്രായ-ലിംഗ ഭേദമന്യേ എല്ലാവർക്കും നിത്യ ജീവിതത്തിൽ ഉൾക്കൊള്ളിക്കാൻ പറ്റുന്ന ഒരു ധാന്യമാണ് തിന. പക്ഷേ ഈ ധാന്യത്തിൻ്റെ ഗുണങ്ങളറിയാതെ വീട്ടിൽ വളർത്തുന്ന കിളികൾക്ക് ആഹാരമായാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്.

ചൈനയാണ് ഈ ധാന്യത്തിൻ്റെ ജന്മപ്രദേശം. വരണ്ട കാലാവസ്ഥയിലാണ് തിന സാധാരണയായി കൃഷി ചെയ്യുക. അതിനാൽ തന്നെ ഇതിൻ്റെ വളർച്ചയ്ക്ക് വളരെ കുറച്ച് വെള്ളം മാത്രം മതി. തിനയെ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലവിധ അസുഖങ്ങളെയും മാറ്റി നിർത്താൻ നമുക്ക് കഴിയും.

What are the Benefits of Eating Foxtail Millet?
തിന

What are the Benefits of Eating Foxtail Millet?

തിനയുടെ പലവിധ സവിശേഷ-ഗുണങ്ങൾ ഇതാ..

  • പോളിഫെനോൾ എന്ന ആൻ്റി – ഓക്സിഡൻ്റ് തലച്ചോറിൻ്റെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറച്ച് മസ്തിഷ്ക ആരോഗ്യം സംരക്ഷിക്കുന്നു. മാത്രമല്ല തിനയിലെ വിറ്റാമിൻ ബി-1 അംശം ന്യുറോളജിക്കൽ രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
  • ഗ്ലൂട്ടൻ്റെ അളവ് തിനയിൽ വളരെ കുറവായതിനാൽ തന്നെ ആമാശയ പ്രശ്നങ്ങൾ, അലർജി, സെലിയാക് രോഗം എന്നിവ നേരിടുന്നവർക്ക് സുരക്ഷിതമായി ഈ ധാന്യം ഉപയോഗിക്കാം.
  • ഇതിലുള്ള നാരുകളുടെ അംശം ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും വയറു വേദന, മലബന്ധം, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ ചെറുക്കുകയും ചെയ്യുന്നു.
  • തിനയിലുള്ള ഫൈറ്റോ-കെമിക്കൽസ് ക്യാൻസറിന് കാരണമാക്കുന്ന കോശങ്ങളുടെ വളർച്ചയെ പ്രതിരോധിക്കുകയും ശരീരത്തിലെ സാധാരണ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
  • ഇതിലുള്ള ഇരുമ്പിൻ്റെയും കാത്സ്യത്തിൻ്റെയും അളവ് എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യത്തെ നില നിർത്തുന്നു.
  • പല വിധ പോഷകങ്ങളുടെ കലവറ ആയതിനാൽ തന്നെ തിന ശരീരത്തിൻ്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും, അണുക്കളിൽ നിന്ന് സംരക്ഷിക്കുകയും നമ്മളെ ശക്തരാക്കുകയും ചെയ്യുന്നു.
  • ബീറ്റാ-ഗ്ലൂട്ടൻ, ഫ്ലേവനോയിഡ് എന്നീ ആൻ്റി- ഓക്സിഡൻ്റുകൾ ചീത്ത കൊളസ്ട്രോളിനെ കുറക്കുകയും രക്തം കട്ട പിടിക്കുന്നത് തടയുകയും അതുവഴി സ്ട്രോക്കും ഹൃദയ സംബന്ധമായ രോഗങ്ങളും ഉണ്ടാവുന്നതിൻ്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക : പരമാവധി തിന വെള്ളത്തിൽ കുതിർത്ത ശേഷം മാത്രം കഴിക്കുക. അതുപോലെ തന്നെ തൈറോയ്ഡ് രോഗികൾ തിന കഴിക്കുന്നത് ഒഴിവാക്കുക.

Picture Courtesy :-
https://images.app.goo.gl/jGzb4BRsAJ4WGc426
Information Courtesy :-
https://youtu.be/kUIzDIQ07a0
https://youtu.be/UbQ-RqfFPqE
https://youtu.be/ssGKvf8jjuo

Click here to read the English version of this ottamooli

Read also :

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

വയറിളക്കത്തിനുളള ഒറ്റമൂലികൾ

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

Note: If you have any pre-existing conditions always recommend you consult with your doctor before doing any home remedy and treat yourself.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: