Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Benefits of Brinjal വഴുതനങ്ങ – വഴുതനയുടെ ഗുണങ്ങൾ – Vazhuthanangayude Gunangal

Benefits of Brinjal വഴുതനങ്ങ – വഴുതനയുടെ ഗുണങ്ങൾ – Vazhuthanangayude Gunangal

ഹൃദയാരോഗ്യം

പൊട്ടാസ്യം ശരീരത്തെ ജലാശമുള്ളതാക്കുകയും ദ്രവങ്ങള്‍ നിലനില്‍ക്കുന്നത് തടയുകയും, അത് വഴി കൊറോണറി ഹൃദയ രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഫൈറ്റോന്യൂട്രിയന്‍റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തലച്ചോറിന് ആരോഗ്യം

ഫൈറ്റോന്യൂട്രിയന്‍റുകള്‍ തലച്ചോറിലെ കോശങ്ങളുടെ പാളികളെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളില്‍ നിന്നും, ഓക്സിഡേറ്റീവ് സ്ട്രെസ്സ് വഴിയുണ്ടാകുന്ന തകരാറുകളില്‍ നിന്നും സംരക്ഷിക്കുകയും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ സജീവമാക്കി ഓര്‍മ്മശക്തിയെ ബലപ്പെടുത്തുകയും ചെയ്യും.

ഭാരം കുറയ്ക്കാം

ജലം ധാരാളമായി അടങ്ങിയതും, കലോറി കുറഞ്ഞതുമായ വഴുതനങ്ങയിലെ ദഹിക്കുന്ന ഫൈബര്‍ ഏറെ നേരത്തേക്ക് വിശപ്പകറ്റി നിര്‍ത്തുകയും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്യും. കലോറി ഉയര്‍ന്ന തോതില്‍ ഇല്ലാതാക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനും വഴുതനങ്ങ സഹായിക്കും.

ദഹനം

വഴുതനങ്ങ, തക്കാളി എന്നിവയുടെ സൂപ്പ് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും, ഫൈബറും മലവിസര്‍ജ്ജനത്തെ നിയന്ത്രിക്കുകയും മലബന്ധം, കുടലിലെ ക്യാന്‍സര്‍ എന്നിവ തടയുകയും മൂലക്കുരുവിന് ശമനം നല്കുകയും ചെയ്യും. കുടലെരിച്ചില്‍, ആമാശയവീക്കം, വയര്‍വേദന എന്നിവയ്ക്കും വഴുതനങ്ങ ശമനം നല്കും.

വേദനാസംഹാരി

വഴുതനങ്ങ രണ്ടാക്കി പിളര്‍ന്ന് ഫ്രൈയിങ്ങ് പാനിലിട്ട് ഏതാനും സെക്കന്‍ഡ് ചൂടാക്കി മഞ്ഞള്‍ പൊടി വിതറുക. സന്ധികളിലെ വേദന, നീര്‍ക്കെട്ട്, പരുക്കുകള്‍ മൂലമുള്ള വേദന എന്നിവയ്ക്ക് ഇങ്ങനെ വഴുതനങ്ങ കഴിക്കുന്നത് ഉത്തമമാണ്.

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: