തിളക്കമുള്ള ചർമ്മം
കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം നൽകും. ഇതിൽ ധാരാളം വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് വളരെ ചെലവ് കുറഞ്ഞ ഫെയിസ് മാസ്‌ക്കായും ഉപയോഗിക്കാവുന്നതാണ്. കാരറ്റ് അരച്ച് കുറച്ചു തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ തിളക്കമുള്ള ചർമ്മം ലഭിക്കും
പാടുകൾ മാറ്റാൻ
കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിലെ പാടുകൾ മാറ്റാൻ നല്ലതാണ്. കാരറ്റ് പൾപ്പ് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ പാടും മാലിന്യവും നീക്കും
സൂര്യനിൽ നിന്നും സംരക്ഷണം
കാരറ്റിലെ ബീറ്റാ കരോട്ടിൻ ചർമ്മത്തിന് ഗുണകരമായ വിറ്റാമിൻ എ ഉണ്ടാക്കുന്നു. ഇത് ചർമ്മപ്രശനങ്ങൾ അകറ്റാനും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും ഉത്തമമാണ്.
പ്രായക്കുറവ്
വിറ്റാമിൻ സി അടങ്ങിയ കാരറ്റ് കൊളാജൻ പ്രവർത്തനത്തിന് സഹായിക്കും. കൊളാജന് എന്ന പ്രോട്ടീനാണ് ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിയന്ത്രിക്കുന്നത്. ഇത് ചുളുക്കുകൾ മാറ്റുകളും പ്രായക്കൂടുതൽ അകറ്റുകയും ചെയ്യുന്നു.വിറ്റാമിൻ എ യും ആന്റി ഓക്സിഡന്റുകളും ചർമ്മത്തിലെ നിറവ്യത്യാസം, ചുളുക്ക്, പ്രായം എന്നിവ നിയന്ത്രിക്കാൻ മികച്ചതാണ്
Leave a reply