Benefits of Ladies Finger – വെണ്ടക്കയുടെ ഗുണങ്ങൾ – Vendakkayude Gunangal
പ്രമേഹം
ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനം സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയെ വലിച്ചെടുക്കുന്നു. ആവശ്യമില്ലാത്ത ഈ പഞ്ചസാരയെ ഇല്ലാതാക്കി പ്രമേഹത്തിന്റെ അളവ് കുറയ്ക്കുന്നു.
ദഹനം
ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇവ സഹായിക്കും. കുടലിലെ മാലിന്യം എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രതിരോധശക്തി
വെണ്ടക്കായയുടെ മറ്റൊരു ഗുണമാണ് പ്രതിരോധശേഷ,ി വര്‍ദ്ധിപ്പിക്കുന്നത്. വൈറ്റമിന്‍ സി ഇതിന് സഹായിക്കും.
അനീമിയ
ഇതിലടങ്ങിയിരിക്കുന്ന അയേണ്‍, ഫോളേറ്റ്, വൈറ്റമിന്‍ കെ എന്നിവ അനീമിയ പോലുള്ള രോഗത്തോട് പൊരുതും.
താരന്
തലയിലെ പേനും താരനും കളയാന്‍ ഉപയോഗിക്കാവുന്ന ഗൃഹവൈദ്യമാണ് വെണ്ടക്കായ. വെണ്ടക്കായ വേവിച്ച വെള്ളത്തില്‍ ചെറുനാരങ്ങ നീരൊഴിച്ച് തലയില്‍ പുരട്ടുന്നത് ഇതൊക്കെ മാറി കിട്ടും.
തടി കുറയ്ക്കാം
കലോറി കുറഞ്ഞ വെണ്ടക്കായയില്‍ കൂടിയതോതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കും.
Leave a reply