തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. ദിവസവും ഉണക്കത്തേങ്ങ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കൂ. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല തലച്ചോറിനെ ബാധിക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മുന്‍കരുതലാണ് ഉണക്കത്തേങ്ങ. അല്‍ഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണിത്.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഉണക്കത്തേങ്ങ. 5.2 മൈക്രോഗ്രാം സെലനിയം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മുന്നിലാണ്. നിങ്ങളുടെ ഡയറ്റില്‍ തേങ്ങ ഉള്‍പ്പെടുത്തൂ. അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതിലൂടെ പല രോഗങ്ങളേയും നിങ്ങള്‍ക്ക് ഇല്ലാതാക്കാവുന്നതാണ്.
അനീമിയക്ക് പരിഹാരം
അനീമിയ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും ഏറ്റവും അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ് വിളര്‍ച്ച തടയുക എന്നത്. ഇതിന് നല്ലൊരു പരിഹാരമാണ് ഉണക്കത്തേങ്ങ. ഉണക്കത്തേങ്ങ നിറയെ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയെ ഇല്ലാതാക്കുകയും ഇതിനെതിരെ പോരാടുകയും ചെയ്യുന്നു. നിങ്ങളുടെ ചോറില്‍ അല്‍പം ഉണക്കത്തേങ്ങ ചേര്‍ത്ത് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു.
ക്യാന്‍സര്‍ സാധ്യത കുറക്കുന്നു
ക്യാന്‍സര്‍ ഇന്നത്തെ രോഗങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെ വരെ തോല്‍പ്പിക്കാന്‍ സഹായിക്കുന്നു ഉണക്കത്തേങ്ങ. ഇത് ക്യാന്‍സര്‍ കോശങ്ങളോട് പൊരുതുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ തുടങ്ങിയവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ.
കൊളസ്‌ട്രോളിന്റെ അളവ്
കൊളസ്‌ട്രോളിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ചീത്ത കൊളസ്‌ട്രോളിനെയും കൊഴുപ്പിനേയും ഇല്ലാതാക്കുന്നു.
ആര്‍ത്രൈറ്റിസിന് പരിഹാരം
ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് തേങ്ങ. ഇതിലുള്ള മിനറല്‍സാണ് ആര്‍ത്രൈറ്റിസിന് പരിഹാരം നല്‍കുന്നത്. ഇത് ആരോഗ്യമുള്ള ടിഷ്യൂകള്‍ നിര്‍മ്മിച്ച് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിലുപരി കാല്‍വേദന, മുട്ടുവേദന എന്നിവക്കെല്ലാം പരിഹാരം നല്‍കുകയും ചെയ്യുന്നു.
Leave a reply