Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കഴുത്തിലെ കറുപ്പ് നിറം മാറാനുള്ള ഒറ്റമൂലി | Home Remedies for Dark Neck | Kazhuthile karup niram maaranulla ottamooli

കഴുത്തിലെ കറുപ്പ് നിറം മാറാനുള്ള ഒറ്റമൂലി – ശരീരം അഴകോടെ ഇരുന്നാലും കഴുത്തിൽ വന്നു ചേരുന്ന കറുപ്പ് നിറം ചിലപ്പോൾ പലരെയും വേദനിപ്പിക്കും. ഇത് ഒരു വ്യക്തിയുടെ ശരീരശുചിത്വത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്. എന്നാൽ പലരിലും ഇത് വൃത്തിക്കുറവ് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ അടിക്കുന്നത് മൂലവും ഇത് സംഭവിക്കാം. പ്രമേഹ രോഗികളില്‍ ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവുന്നതാണ്. ചില കട്ടിയുള്ള ആഭരണങ്ങളോ തുണിയോ സ്ഥിരമായി ഉരസുന്നത്തിന്റെ ഫലം ആയിട്ടും . അതുപോലെ അമിത വണ്ണം. ഇത്തരത്തിൽ പല കാരണങ്ങളാൽ കഴുത്തിൽ കറുപ്പ് വരാം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികൾ ഉണ്ട്.

കഴുത്തിലെ കറുപ്പ് നിറം മാറാനുള്ള ഒറ്റമൂലി

1.വാൾനട്ട് : കുറച്ച് വാൾനട്ട് ചതച്ച് കട്ടത്തൈര് ചേർത്ത് യോജിപ്പിച്ച് കഴുത്തിൽ തേച്ച് പതുക്കെ മസ്സാജ് ചെയ്യുക. ഇത് ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

2.അരിപ്പൊടി : അരിപ്പൊടി, വാളൻപുളി, തൈര് ഇവ മൂന്നും മിക്സ് ചെയ്ത് കഴുത്തിൽ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞാൽ നന്നായി മസാജ് ചെയ്തിട്ട്. വൃത്തിയായി കഴുകിയ ശേഷം മോയിസ്ചറൈസിംഗ് ക്രീം പുരട്ടുക.

3.റവ : റവ തൈരിൽ കലക്കി വെണ്ണയും യോജിപ്പിച്ച്‌ സ്‌ക്രബ്‌ ചെയുക. ഇതൊരു 15 മിനിറ്റ് ചെയ്യാവുന്നതാണ്.

4.കടലമാവ് : 2 ടേബിൾസ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞൾ, പകുതി ടീസ്പൂൺ നാരങ്ങ നീര്, റോസ് വാട്ടർ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൻ്റെ ഭാഗത്ത് പുരട്ടി ഉണങ്ങിയ തിന് ശേഷം കഴുകി കളയുക.

5.ഉരുളക്കിഴങ്ങ് : ഉരുളക്കിഴങ്ങ് മിക്സിയില്‍ അടിച്ച്‌ അതിന്റെ നീരെടുത്ത് കഴുത്തിൽ 15 മിനിട്ടോളം പുരട്ടി നിര്‍ത്തുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

6.ബദാം : ഒരു ടീസ്പൂൺ ബദാം പൊടിച്ചതും തേനും പാലും കൂടി ചേർത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിലാക്കി കഴുത്തിൽ തേക്കുക. അര മണിക്കൂർ ന് ശേഷം കഴുകി കളയുക.

Click here for more ottamoolist

click here for more home remedies

Picture Courtesy:

https://images.app.goo.gl/US5V7CBpSMZsBVNaA

ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: