Home remedies for mouth ulcer – വായ്പുണ്ണിനുള്ള ഒറ്റമൂലികൾ വായ്പുണ്ണ് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്. വായിലും മോണയിലും ഇത് വേദന ഉളവാക്കുന്നു . ചില അവസരങ്ങളിൽ ഇവ കവിൾ, ചുണ്ട് നാവ് എന്നിവിടങ്ങളിലും കാണപ്പെടുന്നു. വായ്പുണ്ണ് പലപ്പോഴും പോറൽ അലർജി അല്ലെങ്കിൽ ബാക്റ്റീരിയൽ അണുബാധ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ചില സന്ദർഭങ്ങളിൽ കഠിനമായ പനി മൂലവും ഇവ ഉണ്ടാകുന്നു. വായ്പുണ്ണ് അത്ര അപകടകാരിയായ ഒന്നല്ല. പക്ഷേ ഇത് വളരെ വേദനാജനകമാണ്. ഇത്തരം സമയങ്ങളിൽ ഭക്ഷണം കഴിക്കൽ പ്രയാസകരമാണ്.
വായ്പുണ്ണ് എങ്ങനെ എളുപ്പത്തിൽ മാറ്റാം
വായ്പുണ്ണ് എളുപ്പത്തിൽ മാറ്റാനുള്ള ചില ലളിതമായ ഒറ്റമൂലികൾ ചുവടെ കൊടുത്തിരിക്കുന്നു.
1. നെല്ലിക്കാ നീരിൽ തേൻ ചേർത്ത് വായിൽ കൊള്ളുക.
നെല്ലിക്ക :- ഇതിൽ വിറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ശരീര താപനില നിയന്ത്രിക്കുന്നു. ഇത് പുണ്ണ് പെട്ടെന്ന് ഉണക്കി ശമനം നൽകുന്നു.
തേൻ :- തേനിന് ആൻ്റി-ബാ്റ്റീരിയൽ , ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വേദനയിൽ നിന്നും പെട്ടന്ന് ആശ്വാസം നൽകുന്നു.
2. ജാതിക്ക പൊടിച്ച് തേനിൽ ചാലിച്ച് പുണ്ണുള്ള ഭാഗങ്ങളിൽ പുരട്ടുക.
ജാതിക്ക:- പുണ്ണ് വേഗത്തിൽ കരിയുന്നതിന് സഹായിക്കുന്നു.
3. കരിനെച്ചി ഇല കഷായം വെച്ച് ചെറുചൂടോടെ പലവട്ടമായി കവിൾ കൊള്ളുക.
കരിനെച്ചി ഇല :- വായ്പുണ്ണ് പെട്ടന്ന് മാറാൻ കരിനെച്ചി സഹായിക്കുന്നു.
4. ഗ്രാമ്പൂ ചതച്ചിട്ട് തിളപ്പിച്ച വെള്ളം വായിൽ കൊള്ളുകയാണെങ്കിൽ വായ്പുണ്ണിന് ശമനം ഉണ്ടാകും.
ഗ്രാമ്പൂ :- ഇതിൽ ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട് . ഇത് ബാക്ടീരിയകളുടെ വളർച്ച തടയുന്നതിന് സഹായിക്കുന്നു.
5. പുതിനയുടെ ഇല നല്ലവണ്ണം അരച്ച് മോരുമായി കലർത്തി കഴിക്കുക ആണെങ്കിൽ വായ്പുണ്ണ് ശമിക്കും.
പുതിന ഇല :- ഇതിൽ മെഥനോളും ധാരാളം വിറ്റമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് വായ്ക്ക് ഫ്രേഷ്‌നസ് നൽകാനും ബാക്ടീരിയകളുടെ വളർച്ച തടയാനും സഹായിക്കുന്നു.
6.കുരുമുളക് വേപ്പിലയുമായി ചേർത്ത് അരച്ച് പുളിയുള്ള മോരുമായി കലർത്തി ദിവസേന രാവിലെയും വൈകിട്ടും കഴിക്കുക.
കുരുമുളക്:- കുരുമുളകിൽ ആൻറി-ഇൻഫ്ളമേറ്ററി ആന്റിഓക്സിഡൻറ് ഗുണങ്ങളുണ്ട് . ഇത് വായ്പുണ്ണ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
വേപ്പില:- വായ്പുണ്ണ് ഉണ്ടാകുമ്പോൾ വേപ്പ് ആൻ്റി-സെപ്റ്റിക് ആയി പ്രവർത്തിക്കുന്നു.
പുള്ളിയുള്ള മോര് :- മോര് വായ്പുണ്ണ് പെട്ടെന്ന് കരിയിച്ച് കളയുന്നു.
See also:
Visit Ottamoolist.com for ayurvedic treatment methods
മുഖത്തെ പ്രായം കുറക്കാനുളള എളുപ്പവഴികൾ
ഈത്തപ്പഴം-പാൽ മിശ്രിതത്തിന്റെ ഗുണങ്ങൾ
വെളുത്തുള്ളി-തേൻ മിശ്രിതത്തിന്റെ ഗുണങ്ങൾ
മുഖക്കുരു മാറാനുള്ള ഒറ്റമൂലികൾ
Click here to read the English version of this post
picture courtesy:- https://images.app.goo.gl/vDStxyfKb6sFiZo3A
Ottamoolist.Com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply