Home Remedies For Skin warts അരിമ്പാറക്കുള്ള ഒറ്റമൂലി – ശരീരഭാഗങ്ങളിൽ പ്രത്യേകിച്ചും കൈകാലുകളിൽ കാണപ്പെടുന്ന ഒരു തരം പരുപരുത്ത ചെറിയ കുരുക്കളാണ് അരിമ്പാറ. കുട്ടികളിലും മുതർന്നവരിലും ഒരുപോലെ ഇവ കാണപ്പെടാറുണ്ട്. അരിമ്പാറ ഉപദ്രവകരിയല്ലെങ്കിലും വളരെ അസോസ്ഥമാണ്. Human Papilloma virus (HPV) ആണ് ഇവ ഉണ്ടാകുന്നതിന് കാരണം. സ്പർശനം കൊണ്ട് ഇവ പകരാൻ സാധ്യതയുണ്ട്.
അരിമ്പാറ മാറ്റുന്നതിനുള്ള ഒറ്റമൂലികൾ
1. ഇരട്ടി മധുരം തേനിലരച്ച് അരിമ്പാറക്ക് മുകളിൽ പുരട്ടുക .
2. സോപ്പും ചുണ്ണാമ്പും ചേർത്ത് പുരട്ടുക.
3. കൊടുവേലി വേര് അരച്ച് തേയ്ക്കുക.
4. ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞ് അരിമ്പാറക്ക് മുകളിൽ ഇടക്കിടക്ക് ഉരസുക.
5. പച്ച ഇഞ്ചി ചെത്തി കൂർപ്പിച്ച് ചുണ്ണാമ്പിൽ മുക്കി അരിമ്പാറക്ക് മുകളിൽ പലതവണയായി തേയ്ക്കുക.
6. ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറക്ക് മുകളിൽ വെച്ച് കെട്ടുക.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ ആന്റി സെപ്റ്റിക്, ആൻറി ബയോട്ടിക് ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു . ഇവ അരിമ്പാറ ക്കെതിരെ പ്രവർത്തിക്കുന്നു.
7. ദിവസവും ഒന്നിൽ കൂടുതൽ തവണ തുളസി നീര് അരിമ്പാറക്ക് മുകളിൽ പുരട്ടുക.
8. പൈനാപ്പിൾ ചതച്ച് അരിമ്പാറയ്ക്ക് മുകളിൽ വെക്കുക.
9. കറ്റാർവാഴയുടെ ജെല്ല് അരിമ്പാറയ്ക്ക് മുകളിൽ തേച്ച് അല്പസമയത്തിനുശേഷം കഴുകി കളയുക.
കറ്റാർവാഴ
കറ്റാർവാഴ അരിമ്പാറ കൊഴിഞ്ഞു പോകുന്നതിനുള്ള നല്ലൊരു ഉപാധിയാണ്. അരിമ്പാറ മൂലമുള്ള വേദന കുറയ്ക്കാനും ഇത് സഹായിക്കുന്നു .
10. ആപ്പിൾ സിഡർ വിനിഗർ പഞ്ഞിയിൽ മുക്കി അരിമ്പാറക്കു മുകളിൽ വെച്ച് കെട്ടുക.
ആപ്പിൾ സിഡർ വിനിഗർ
ആപ്പിൾ സിഡർ വിനിഗറിൽ വൈറസുകളോട് പോരാടുന്നതിന് ഉള്ള മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു .ഇവ വൈറസുകളോട് പോരാടി അരിമ്പാറ വേരോടെ പിഴുതെറിയുന്നതിന് സഹായിക്കുന്നു.
Picture courtesy:- https://images.app.goo.gl/MbVTpzHih5BKVrtm6
Please check out some health benefits and home remedies
Read also
ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി
Natural Ways For Facial Anti-Aging – മുഖത്തെ പ്രായം കുറക്കാനുളള എളുപ്പവഴി
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects. These are basically herbal medicines that have no side effects
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply