Home remedies for toothache – പല്ല് വേദനക്കുള്ള ഒറ്റമൂലി – പലപ്പോഴും ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുവേദന. കഠിനമായ പല്ലുവേദന ഉറക്കത്തെ പോലും ബാധിക്കുന്നു. അസഹനീയമായ പല്ലുവേദന വരുമ്പോൾ ആളുകൾ പലതരത്തിലുള്ള മരുന്നുകളും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇവയൊന്നും ശാശ്വതമായ പരിഹാരമായേക്കണമെന്നില്ല. വിപണികളെ ആശ്രയിക്കാതെ പ്രകൃതിദത്ത വഴികളിലൂടെ പല്ലു വേദന അകറ്റാനുള്ള ചില ഫലപ്രദമായ മാർഗങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
1.പാലിൽ എള്ളും ചുക്കും അരച്ചു കലക്കി അല്പം ചൂടോടെ കവിൾ കൊള്ളുക.
എള്ള്
എള്ളിൽ വേദന കുറയ്ക്കുന്നതിനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് . ഇവ വേദന പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്നു
2 . ഇഞ്ചിനീരും തേനും കൂടി വേദനയുള്ള ഇടത്ത് പുരട്ടുക.
ഇഞ്ചി
വേദന കുറയാൻ സഹായിക്കുന്നു.
3.ഉപ്പിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കവിൾ കൊള്ളുക.
ഉപ്പ് വെള്ളം
നീര് കുറയാൻ സഹായിക്കുന്നു.
പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കവിൾ കൊള്ളുക.
പേരയില
അണുബാധ ഉണ്ടാകുന്നത് തടയുന്നു.
4.പഴുത്ത പ്ലാവില കൊണ്ട് പല്ലു തേക്കുക.
5.തുണിയിൽ പാൽക്കായം കെട്ടി വേദനയുള്ള പല്ലിന് മുകളിൽ വെച്ച് കടിച് പിടിക്കുക.
6.കല്ലുപ്പും കുരുമുളകും കൂടി ചതച്ച് വേദനയുള്ള പല്ലിനു താഴെ കവിളിൽ വയ്ക്കുക.
7. ഗ്രാമ്പു ചതച്ച് വേദനയുള്ള പല്ലിനു മുകളിൽ കടിച്ചുപിടിക്കുക.
ഗ്രാമ്പു
ഗ്രാമ്പുവിന് ബാക്ടീരിയകളെ നശിപ്പിക്കാനും വീക്കം കുറയ്ക്കാനുമുള്ള കഴിവുണ്ട്. ഇത് മൂലം വേദന പെട്ടെന്ന് കുറയുന്നു.
8.മഞ്ഞളും വെളുത്തുള്ളിയും ചതച്ച് പല്ലുവേദന ഉള്ള ഇടത്ത് വയ്ക്കുക.
വെളുത്തുള്ളി
വെളുത്തുള്ളിയും ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് ബാക്ടീരിയകളെ നശിപ്പിക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു.
മഞ്ഞൾ
മഞ്ഞളിൽ വൈറസ് ബാക്ടീരിയ തുടങ്ങിയവയെ നശിപ്പിക്കാൻ ശേഷിയുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കീടാണുക്കളെ നശിപ്പിച്ച് പല്ലിന് പൂർണ ആരോഗ്യം നൽകാൻ സഹായിക്കുന്നു.
9.മൂത്ത കുരുമുളകിൻറെ വള്ളി ചതച്ച് പല്ലുവേദന ഉള്ള ഇടത്ത് വയ്ക്കുക.
picture courtesy:- https://images.app.goo.gl/6fkXmXRkY6UZE42n7
Please check out some health benefits and home remedies
Read also
ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി
Natural Ways For Facial Anti-Aging – മുഖത്തെ പ്രായം കുറക്കാനുളള എളുപ്പവഴി
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects. These are basically herbal medicines that have no side effects.
Leave a reply