Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home Remedy to Loss Over-Weight Fast – പെട്ടെന്ന് അമിതവണ്ണം കുറക്കാനുള്ള ഒറ്റമൂലി – pettann amithavannam kurakkaanulla ottamooli

Home Remedy to Loss Over-Weight Fast – പെട്ടെന്ന് അമിതവണ്ണം കുറക്കാനുള്ള ഒറ്റമൂലി – pettann amithavannam kurakkaanulla ottamooli – ഇന്ന് പ്രായഭേദമന്യേ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള കാലോറിയാണ് നമ്മുടെ ശരീരം അതിൻ്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. പക്ഷേ, ഒരാൾ ധാരാളം കലോറി അടങ്ങിയ ഭക്ഷണം കഴിക്കുകയും അത് ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്താൽ അത് നമ്മുടെ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞ് കൂടും. ഇതാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്.

ബോഡി മാസ്സ് ഇൻഡക്സ് അഥവാ BMI 30-ൽ കൂടിയാൽ അതിനെ അമിതവണ്ണമായാണ് കണക്കാക്കുക.

അനാരോഗ്യപരമായ ജീവിതശൈലിയും ആഹാരരീതിയും, അമിതമായ മദ്യപാനം, വ്യായാമത്തിൻ്റെ അഭാവം തുടങ്ങി ധാരാളം കാരണങ്ങൾ അമിതവണ്ണത്തിനുണ്ട്.

Home Remedy to Loss Over-Weight Fast
Home Remedy to Loss Over-Weight Fast

Home Remedy to Loss Over-Weight Fast :

അമിതവണ്ണം വടിവൊത്ത ശരീരഭംഗിയെ ബാധിക്കും എന്ന് മാത്രമല്ല, അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നു. ഹൃദ്യയ സംബന്ധമായ രോഗങ്ങൾ, സ്ട്രോക്ക്, ഉയർന്ന രക്തസമർദ്ദം, പ്രമേഹം തുടങ്ങി പല അസുഖങ്ങൾക്കും അമിതവണ്ണം കാരണമായേക്കാം. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മദ്യപാനം കുറക്കുന്നത് വഴിയും അമിതവണ്ണം നമുക്ക് കുറച്ചെടുക്കാം. അതുപോലെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന കുറച്ച് ഒറ്റമൂലികളും ഉണ്ട്. അത്തരത്തിൽ പെട്ടെന്ന് അമിതവണ്ണം കുറയാനുള്ള ഒരു ഒറ്റമൂലി ഇതാ :

മിക്സിയിൽ ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ആപ്പിൾ, കറുവപ്പട്ട എന്നിവ ഓരോന്ന് വീതം ചേർക്കുക. ഇതിലേക്ക് അൽപം തേൻ, ഒരു നുള്ള് ഇന്തുപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് അരിച്ച് രാവിലെ വെറും വയറ്റിലും രാത്രി കിടക്കുന്നതിന് മുമ്പും കുടിക്കുക. ഇത് 4 ആഴ്ച്ചയോളം തുടരുക.

  • ബീറ്റ്‌റൂട്ട് : കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
  • ക്യാരറ്റ് : വയറിനടിയിലെ അമിതമായ കൊഴുപ്പ് കുറക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
  • ആപ്പിൾ : ഇതിൽ അടങ്ങിയിട്ടുള്ള നാരുകളും ഫ്ലേവനോയിഡുകളും കുറേ സമയം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അതുവഴി വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
  • കറുവപ്പട്ട : ശരീരത്തിലെ കൊഴപ്പ് സംഭരണം നിയന്ത്രിക്കുന്നു.
  • ഇന്തുപ്പ് : ശരീരവണ്ണം തടയുന്നു.
Picture Courtesy :-
https://images.app.goo.gl/o6jxmJHbHUh4XKJx9

See also :

Click here to read English version of this ottamooli

വയറിളക്കത്തിനുളള ഒറ്റമൂലികൾ

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: