ആര്‍ട്ടിചോക്ക് മൃദുലമാകുന്നവരെ വേവിക്കുക. ഇലകളുടെ അടിഭാഗം കഴിക്കുക.
ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ തുളസിയില ഇട്ട് അഞ്ച് മിനുട്ട് നേരം മുക്കി വയ്‌ക്കുക. ഈ വെള്ളം ദിവസം മൂന്നോ നാലോ നേരം കുടിക്കുക. കഠിനമായ പനി അടുത്ത ദിവസം തന്നെ കുറയും. കര്‍പ്പൂരതുളസി,ശീമത്തുളസി,എല്‍ഡര്‍ഫ്‌ളവര്‍ എന്നിവയും വിയര്‍ക്കാനും പനി കുറയാനും നല്ലതാണ്.
രണ്ട് പാദങ്ങള്‍ക്ക് അടിയിലും പച്ച ഉള്ളി കഷ്‌ണം വച്ച് ചൂടുള്ള കമ്പളികൊണ്ട് പൊതിയുക.
വിനാഗിരി ചേര്‍ത്ത ചൂടു വെള്ളത്തില്‍ തുണി മുക്കി പിഴിഞ്ഞ് നെറ്റിയില്‍ വയ്‌ക്കുന്നത് ഉയര്‍ന്ന പനി കുറയാന്‍ സഹായിക്കും.
ചൂട് വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ കടുക് ചേര്‍ത്ത് അഞ്ച് മിനുട്ട് നേരം കുതിര്‍ത്ത് വയ്‌ക്കുക, അതിന് ശേഷം കുടിക്കുക.
ഉരുളക്കിഴങ്ങ് അരിഞ്ഞത് പത്ത് മിനുട്ട് നേരം വിനാഗിരിയില്‍ മുക്കി വയ്‌ക്കുക. കിടക്കുമ്പോള്‍ ഈ ഉരുളക്കിഴങ്ങ് കഷ്‌ണങ്ങള്‍ നെറ്റിയില്‍ വച്ച് മുകളില്‍ ഒരു ടൗവല്‍ ഇടുക . ഇരുപത് മിനുട്ടിനുള്ളില്‍ ഫലം അറിയാം.
പാദത്തിനടിയില്‍ ഒരു കഷ്‌ണം നാരങ്ങ വച്ചിട്ട് നഞ്ഞ കോട്ടണ്‍ സോക്‌സ് കൊണ്ട് പൊതിയുക. ഈ സോക്‌സ് കമ്പിളി സോക്‌സ് കൊണ്ട് മൂടുക. ഇത് മറ്റൊരു രീതിയിലും ചെയ്യാം. രണ്ട് ടൗവ്വലുകള്‍ മുട്ടിയുടെ വെള്ളയില്‍ മുക്കി ഉപ്പൂറ്റിയില്‍ വയ്‌ക്കുക, അതിന് ശേഷം സോക്‌സ് കൊണ്ട് പൊതിയുക.
രണ്ട് ടേബിള്‍ സ്‌പൂണ്‍ ഒലീവ് എണ്ണയും രണ്ട് വലിയ വെളുത്തുള്ളി അല്ലി ചതച്ചതും ചേര്‍ത്ത മിശ്രിതം ചൂടാക്കുക. രണ്ട് കാലിന്റെയും ഉപ്പൂറ്റിയില്‍ പുരട്ടുക . ഓരോ കാലും പ്ലാസ്റ്റിക് കൊണ്ട് പൊതിയുക. രാത്രി മുഴുവന്‍ ഇങ്ങനെ വയ്‌ക്കുക. ഒലിവ് ഓയിലും വെളുത്തുള്ളിയും പനിയ്‌ക്ക് മികച്ച പ്രതിവിധികളാണ്.
കഠിനമായ പനി ഉണ്ടെങ്കില്‍ 25 ഉണക്ക മുന്തിരങ്ങ അരകപ്പ് വെള്ളത്തില്‍മുക്കി വയ്‌ക്കുക. ഉണക്കമുന്തിരി വെള്ളത്തില്‍ ചതച്ച് ചേര്‍ത്തിട്ട് വെള്ളം അരിച്ചെടുക്കുക. ഇതില്‍ പകുതി നാരങ്ങ നീര് ചേര്‍ത്ത് ദിവസം വരണ്ട് നേരം കുടിക്കുക.
കുളിക്കാനുള്ള ഇളം ചൂട് വെള്ളത്തില്‍ അര കപ്പ് വിനാഗിരി ചേര്‍ത്ത് അഞ്ചോ പത്തോ മിനുട്ട് നേരം ഇതില്‍ മുങ്ങി കിടക്കുക.
Leave a reply