Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

What is Little Millet Good for? എന്തിനൊക്കെയാണ് ചാമ അരി നല്ലത്? enthinokkeyaan chaama ari nallath?

What is Little Millet Good for? എന്തിനൊക്കെയാണ് ചാമ അരി നല്ലത്? ചെറുധാന്യങ്ങളിലെ ഏറ്റവും ചെറിയ ധാന്യമാണ് ചാമ അരി അഥവാ പുല്ലരി. കേരളത്തിൽ സുലഭമായി കൃഷി ചെയ്തിരുന്ന ചാമ അരി പണ്ട് പാവപ്പെട്ടവൻ്റെ പ്രധാന ഭക്ഷണമായിരുന്നു. പിന്നീട് ഭക്ഷണ സംസ്കാരത്തിൽ വന്ന മാറ്റങ്ങൾ കാരണം ചാമ അരിയുടെ സ്ഥാനം പിറകിലായി. പക്ഷേ ഇതിൻ്റെ അത്ഭുതകരമായ ഗുണങ്ങൾ മനസിലാക്കി പണക്കാരുടെ പോലും തീൻമേശയിലെ പ്രധാന വിഭവമായി ചാമ അരി ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നു.

തോടോട് കൂടിയുള്ള ചാമ അരി ക്രീം നിറത്തിലും തോട് നീക്കം ചെയ്തവ വെള്ള നിറത്തിലുമാണ് സാധാരണയായി കാണപ്പെടുന്നത്. വരണ്ട കാലാവസ്ഥയിൽ കൃഷി ചെയ്യാൻ കഴിയുന്നതും വളരെ പെട്ടെന്ന് വിളവെടുക്കാൻ കഴിയുന്നതുമായ ധാന്യമാണ് ചാമ.

ആഫ്രിക്കൻ പൂർവ്വികരുടെ പ്രധാന ഭക്ഷണമായതിനാൽ തന്നെ ചാമ അരിക്ക് ആഫ്രിക്കൻ ചെറു ധാന്യമെന്നും പേരുണ്ട്.

പെട്ടെന്ന് പാകം ചെയ്തെടുക്കാവുന്ന ചാമ അരി കഞ്ഞിയായോ ഉപ്പുമാവയോ വെറുതെ വേവിച്ചോ കഴിക്കാവുന്നതാണ്.

പക്ഷികൾക്കും ഏറെ ഇഷ്ടപ്പെട്ട ഈ ചെറു ധാന്യം, മനുഷ്യ ശരീരത്തിന് ആവശ്യമായ ഒരുപാട് പോഷകഘടകങ്ങളുടെ കലവറയാണ്. പ്രമേഹ-കൊളസ്ട്രോൾ രോഗികൾ ദിനംപ്രതി ഉയർന്ന് വരുന്ന ഈ കാലത്ത് ദിവസവും ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഈ ചെറു ധാന്യം ഉൾപ്പെടുത്തുന്ന ആൾക്ക് ഈ വിധ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

What is Little Millet Good for?
What is Little Millet Good for?

What is Little Millet Good for?

  • പിത്തം, കഫം, വിഷബാധ എന്നിവക്ക് വളരെയധികം ഗുണപ്രദമായ ഔഷധങ്ങളിൽ ഒന്നാണ് ചാമ അരി.
  • ചാമ അരിയിൽ അടങ്ങിയിട്ടുള്ള പ്രതിരോധ ശേഷിയുള്ള അന്നജം, നാരുകൾ എന്നിവ കുടലിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ചാമ അരി കൊണ്ടുണ്ടാക്കുന്ന കഞ്ഞി വളരെ നല്ലൊരു ദാഹശമനിയാണ്.
  • ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും മാലിന്യങ്ങൾ പുറന്തള്ളാനും ആമാശയത്തിലെ അൾസർ, വൻകുടൽ ക്യാൻസർ എന്നിവയുടെ സാധ്യത കുറക്കാനും ചാമ അരിയിലെ നാരുകൾ സഹായിക്കുന്നു.
  • സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾ, പി.സി.ഒ.ഡി, ഗർഭപാത്ര പ്രശ്നങ്ങൾ തുടങ്ങിയവയെ തടയാൻ ചാമ അരിയുടെ ഉപയോഗം സഹായിക്കുന്നു.
  • പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങൾ, ബീജങ്ങളുടെ എണ്ണത്തിലുള്ള കുറവ്, അകാലസ്ഖലനം എന്നീ പ്രശ്നങ്ങളെ തടയാനും ചാമ അരി സഹായിക്കുന്നു.
  • ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ഇൻസുലിൻ അളവ് നില നിർത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
  • പണ്ടത്തെ ആളുകൾ വ്രതം, നോമ്പ് പോലെയുള്ള ആചാരങ്ങൾ തുടങ്ങുന്നതിന് മുമ്പ് ചാമ അരി കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിച്ചിരുന്നു. കാരണം പല തരത്തിലുള്ള ധാതുക്കളാൽ സമ്പന്നമായതിനാൽ തന്നെ ചാമ അരി കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം വളരെ നേരം വിശപ്പ് അനുഭവപ്പെടാതെ ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കും.
  • ഇതിൽ അടങ്ങിയിട്ടുള്ള നിയാസിൻ എന്ന പദാർഥം ചീത്ത കൊളസ്ട്രോളിനെ കുറച്ച് ഹൃദയത്തിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
  • ഗ്ലൂട്ടൻ വിമുക്തമായതിനാൽ തന്നെ ചാമ അരി സീലിയാക് രോഗമുള്ളവർക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്.
  • സ്ത്രീ-പുരുഷ പ്രത്യുൽപാദന വ്യവസ്ഥയെ ശുദ്ധീകരിക്കുന്നത് വഴി പല ഹോർമോൺ അസന്തുലിതാവസ്ഥകളെയും ചാമ അരിയുടെ ഉപയോഗം കുറക്കുന്നു.

ശ്രദ്ധിക്കുക :-

  • കുറഞ്ഞത് 4-5 മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് കുതിർത്തിയതിന് ശേഷം മാത്രം ചാമ അരി ഉപയോഗിക്കുക.
  • പരിധിയിൽ അളവിൽ കൂടുതൽ ചാമ അരി നിത്യവും കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങൾക്കും ദഹന സബന്ധമായ രോഗങ്ങൾക്കും കാരണമായേക്കാം.
Image Courtesy :-
https://images.app.goo.gl/WZtjKiRSG9MrEoDR6
Information Courtesy :-
https://youtu.be/YLNS4ctZ3bU
https://youtu.be/_w1PwBCoGVo
https://youtu.be/3hvZndo9P2I

Read also :

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

Click here to read about best Ayurvedic centers

Click here to read effective home remedies

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

Note: If you have any pre-existing conditions always recommend you consult with your doctor before doing any home remedy and treat yourself.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: