Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

താരൻ മാറാനുള്ള ഒറ്റമൂലി | Home Remedies for Dandruff | Thaaran maaraan

Home Remedies for Dandruff – തലയിലെ താരൻ പലപ്പോഴും അസ്വസ്ഥതകൾ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതും താരൻ്റെ പ്രധാന ലക്ഷണങ്ങളാണ്. താരൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം കൂടിയാണ്. വൃത്തിയില്ലായ്മ , തലയോട്ടിയിലെ വരൾച്ച, ഭക്ഷണ രീതികൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് താരൻ വരാം. താരൻ വന്നാൽ നല്ലതുപോലെ മുടികൊഴിച്ചിലുണ്ടാകും, താരനെ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്നു നോക്കാം.

താരൻ മാറാനുള്ള ഒറ്റമൂലി

1.കോഴിമുട്ട – രണ്ടു കോഴിമുട്ടയുടെ മഞ്ഞക്കരു രണ്ട് ടീസ്പൂണ്‍ വെള്ളവുമായി ചേര്‍ത്തിളക്കുക. മുടി നനച്ചതിനു ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകുക.

2.വെളുത്തുള്ളി – വെളുത്തുള്ളി നല്ലതുപോലെ അരച്ച് അല്പം തേൻകൂടി ചേർത്ത് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇങ്ങനെ പതിവായി ചെയ്താൽ താരൻ പൂർണ്ണമായും മാറുന്നതാണ്.

3.പപ്പായ – അര കപ്പ് തൈര് എടുത്ത് തൊലികളഞ്ഞതും നന്നായി അരച്ചതുമായ പപ്പായയിൽ കലർത്തുക. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് പതിവുപോലെ മുടി കഴുകുക.

4. ഉലുവ – ഉലുവ വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് തല കഴുകുക.

5.വേപ്പില – വേപ്പില അരച്ച് തൈരിൽ ചാലിച്ച് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഇങ്ങനെ പതിവായി ചെയ്യുന്നതും താരൻ പൂർണ്ണമായും മാറാൻ സഹായിക്കും

6.നെല്ലിക്കാപ്പൊടി – ഉണങ്ങിയ നെല്ലിക്കാപ്പൊടിയും തുളസിയിലയും ചേർത്ത് അരച്ച് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകികളയുക.

For more ottamoolist click here

For more home remedies click here

Picture Courtesy:

https://images.app.goo.gl/NqfUARkrDQko5D438

ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: