Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home Remedies for Jock Itch – സ്വകാര്യഭാഗത്തെ ചൊറിച്ചിലിനുള്ള ഒറ്റമൂലികൾ -swaghaarya bhaaghathe chorichilinulla ottamoolikal

Home Remedies for Jock Itch- സ്വകാര്യഭാഗത്തെ ചൊറിച്ചിലിനുള്ള ഒറ്റമൂലികൾ – ഡെർമറ്റോഫൈറ്റുകൾ എന്ന ഫംഗസ് കാരണമുണ്ടാകുന്ന ഒരു ത്വക്ക് രോഗമാണ് ടീനിയ ക്രൂരിസ് എന്നറിയപ്പെടുന്ന സ്വകാര്യഭാഗത്തെ ചൊറിച്ചിൽ. വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന സ്വകാര്യഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും ചുവപ്പ് നിറവുമാണ് ഈ അസുഖത്തിൻ്റെ പ്രധാന ലക്ഷണം. വളരെയധികം വിയർക്കുകയും എക്സിമ എന്ന ത്വക്ക് രോഗം ഉള്ള ആളുകൾക്കും ഈ അസുഖം വരാൻ സാധ്യത കൂടുതലാണ്.

കൂടുതലായും ശക്തമായ ചൂടുള്ള സമയങ്ങളിലും ഈർപ്പം നിറഞ്ഞ കാലാവസ്ഥയിലുമാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്.

പൊതുവെ പുരുഷന്മാരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

വളംകടിയുള്ള ആളുകളിൽ ഡെർമറ്റോഫൈറ്റുകൾ എന്ന ഫംഗസ് കാലിൽ നിന്നും സ്വകാര്യ ഭാഗത്തേക്ക് പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്. അതുപോലെ മറ്റു മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ മണ്ണിൽ നിന്നോ ഈ ഫംഗസ് സ്വകാര്യ ഭാഗങ്ങളിലേക്ക് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

Home Remedies for Jock Itch
സ്വകാര്യഭാഗത്തെ ചൊറിച്ചിലിനുള്ള ഒറ്റമൂലികൾ

ചൊറിച്ചിലിനുള്ള കാരണങ്ങൾ :-

  • അമിതമായ വിയർപ്പ്
  • പ്രമേഹം
  • അമിതവണ്ണം
  • ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത്
  • ശുചിത്വമില്ലായ്മ
  • അമിതമായ വിയർപ്പിന് കാരണമാകുന്ന ശാരീരിക പ്രവർത്തനങ്ങൾ
  • ജനിതകവൈകല്യം
  • പുരുഷവിഭാഗം

ചൊറിച്ചിലിൻ്റെ ലക്ഷണങ്ങൾ :-

  • പുകച്ചിൽ
  • സ്ഥിരമായ ചൊറിച്ചിൽ
  • ചുവപ്പ് നിറം
  • പരന്നതോ ഉയർന്നുതോ ആയ പാടുകൾ
  • പൊട്ടുന്ന തൊലി
  • അടരുന്ന തൊലി

Home Remedies for Jock Itch :-

  • ശുദ്ധമായ വെളിച്ചെണ്ണ ചൊറിച്ചിൽ ഉള്ളയിടത്ത് തേച്ച് ഒരു രാത്രി മുഴുവൻ വെക്കുക. ഇത് 1-2 ആഴ്‌ച്ച ചെയ്യുക.
  • മഞ്ഞൾപ്പൊടി ചൊറിച്ചിൽ ഉള്ള ഭാഗത്ത് തേച്ച് അര മണിക്കൂർ വെക്കുക, ശേഷം കഴുകി കളയുക.
  • അര ടീസ്പൂൺ ബേക്കിങ് സോഡ കുറച്ച് വെള്ളത്തിൽ മിക്സ് ആക്കി ചൊറിച്ചിൽ ഉള്ളയിടത്ത് തേച്ച് 20 മിനിറ്റ് വെച്ച് ശേഷം കഴുകി കളയുക. ദിവസത്തിൽ ഇടയ്ക്കിടെ ഇത് ചെയ്യാം.
  • 3 കപ്പ് വെള്ളത്തിൽ 10-15 കയ്ക്കുന്ന വേപ്പില ഇട്ട് വെള്ളത്തിൻ്റെ അളവ് പകുതിയാകുന്നത് വരെ തിളപ്പിക്കുക. ഈ വെള്ളം ഇളം ചൂട് പരിവത്തിൽ ആറിയാൽ ചൊറിച്ചിൽ ഉള്ള ഭാഗത്ത് കൂടെ ഒഴിക്കുക.
  • ഇളം ചൂടുള്ള ഉപ്പ് വെള്ളം ചൊറിച്ചിൽ ഉള്ളയിടത്ത് ഒഴിക്കുകയോ അല്ലെങ്കിൽ കുളിക്കുന്ന ടബ്ബിൽ മുഴുവൻ ഈ വെള്ളം നിറച്ച് അതിൽ 15-20 മിനിറ്റ് ഇരിക്കുകയോ ചെയ്യുക.
  • കറ്റാർവാഴയുടെ ജെൽ ചൊറിച്ചിൽ ഉള്ള ഭാഗത്ത് തേക്കുക.

പ്രതിരോധ മാർഗ്ഗങ്ങൾ :-

  • വ്യക്തിശുചിത്വം പാലിക്കുക.
  • നന്നായി ഉണങ്ങിയതിന് ശേഷം ടാൽക്കം പൗഡർ ഇടുക.
  • സ്വകാര്യ ഭാഗങ്ങൾ എപ്പോഴും ഈർപ്പം തട്ടാതെ സൂക്ഷിക്കുക.
  • വൃത്തിയുള്ള അയവുള്ള അടിവസ്ത്രങ്ങൾ ധരിക്കുക.
Picture Courtesy :-
https://images.app.goo.gl/KJa5QCGQ59do2tet9

Read also:

വയറിളക്കത്തിനുളള ഒറ്റമൂലികൾ

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

Click here to read easy home remedies in English

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: