Home Remedies for Ringworm – വട്ടച്ചൊറിക്കുള്ള ഒറ്റമൂലികൾ – ഡെർമറ്റോഫൈറ്റുകൾ എന്നറിയപ്പെടുന്ന ഫംഗസിൻ്റെ വളർച്ച മൂലമുണ്ടാകുന്ന ഒരു സാധാരണ ത്വക്ക് രോഗമാണ് വട്ടച്ചൊറി. നഖവും മുടിയും തുടങ്ങി നമ്മുടെ ചർമത്തിൻ്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു അണുബാധയാണിത്.
ചൊറിച്ചിൽ ഉണ്ടാക്കുന്ന ചുണങ്ങ് പോലെയാണ് ഇത് സാധാരണയായി കാണപ്പെടുക. മാത്രമല്ല ഇത് ശരീരപ്രതലത്തിൻ്റെ ഒരു ഭാഗത്ത് നിന്ന് മറ്റു ഭാഗങ്ങളിലേക്കും മെല്ലെ പരക്കുന്ന ഒരു അസുഖമാണ്. ഇതിൻ്റെ ചുണങ്ങ് പോലെയുള്ള പാടുകൾ ഒരു വട്ടത്തിൽ പ്രത്യക്ഷപ്പെടുന്നതിനാലാണ് ഇതിനെ വട്ടച്ചൊറി എന്ന് വിളിക്കുന്നത്. കൂടാതെ ഇത് ബാധിക്കുന്ന ശരീര ഭാഗത്തിന് അനുസരിച്ച് ഈ അസുഖത്തിന്, വളംകടി പോലെയുള്ള പല പേരുകളും ഉണ്ട്.
വട്ടച്ചൊറി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ പെട്ടെന്ന് വളരുന്ന ഒരു അണുബാധയാണ്. വട്ടച്ചൊറി ബാധിച്ച ഒരാളുടെ ചർമവും മറ്റൊരാളുടെ ചർമവും തമ്മിലുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ വ്യക്തിഗത വസ്തുക്കൾ പങ്കുവെക്കുന്നതിലൂടെയോ ഈ അസുഖം പകരാം.
വട്ടച്ചൊറിയുടെ കാരണങ്ങൾ :-
- വട്ടച്ചൊറി ബാധിച്ച നായ, പൂച്ച പോലെയുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം.
- വട്ടച്ചൊറി ബാധിച്ച മണ്ണ് തൊടുന്നത്.
- ഈ അണുബാധ ബാധിച്ച വസ്തുക്കൾ ഉപയോഗിക്കുന്നത്.
വട്ടച്ചൊറിയുടെ ലക്ഷണങ്ങൾ :-
- ചുവന്ന വൃത്താകൃതിയിൽ ഉള്ള പാടുകൾ.
- ചൊറിച്ചിൽ ഉണ്ടാക്കുന്ന മുഴകൾ.
- മുടി കൊഴിച്ചിൽ.
- ചർമത്തിന് മുകളിലുള്ള ചൊറിച്ചിൽ.
Home Remedies for Ringworm :-
വട്ടച്ചൊറി എങ്ങനെ ഉണ്ടാവുന്നെതെന്ന് അറിയുന്നത് അണുബാധ തടയാൻ സഹായിക്കുന്നു. നിങ്ങളുടെ ചർമ്മം വൃത്തിയുള്ളതും വരണ്ടതുമായി സൂക്ഷിക്കുന്നതാണ് വട്ടച്ചൊറി തടയാനുള്ള ഏറ്റവും വലിയ മാർഗ്ഗം. നേരിയ തലത്തിലുള്ള വട്ടച്ചൊറി പ്രകൃതിദത്തമായി മാറ്റാനുള്ള ചില ഒറ്റമൂലികൾ ഇതാ..
- ഒരു കുടം വെളുത്തുള്ളി തോല് കളഞ്ഞ് അല്പം വെള്ളം ചേർത്ത് ചതച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് വട്ടച്ചൊറിയുള്ള ഭാഗത്ത് തേച്ച് 10 മിനിറ്റിന് ശേഷം കഴുകി കളയുക.
- കുറച്ച് തുളസി ഇലകൾ എടുത്ത് അതിൽ നിന്ന് നീര് വരുന്നത് വരെ ചതക്കുക. ഈ നീര് ഒരു പാത്രത്തിലാക്കി വട്ടച്ചൊറിയുള്ളിടത്ത് തേക്കുക. ഇത് ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ഇത് ദിവസത്തിൽ പല തവണ ചെയ്യുക.
- അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു പാത്രത്തിൽ എടുത്ത് ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർക്കുക. എന്നിട്ട് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് പാടുള്ളയിടത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകി കളയുക.
- ഒരു ടേബിൾസ്പൂൺ വിനാഗിരി ഒരു പാത്രത്തിൽ എടുത്ത് ഇതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് വട്ടച്ചൊറിയുള്ള ഭാഗത്ത് തേച്ച് കുറച്ച് നേരം വെക്കുക. ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. ഇത് തുടർച്ചയായി ഒരു ആഴ്‌ച്ചയോളം ചെയ്യുക.
Click here to read the English version of this ottamooli
Read also :
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി
ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Leave a reply