Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കാലിലെ ആണി രോഗം മാറാൻ | Home Remedies for Verruca Pedis | kaalile aani rogam maaraan

കാലിലെ ആണി രോഗം മാറാൻ – കാലിന്റെ അടിഭാഗത്തുണ്ടാകുന്ന രോഗമാണ് ആണി രോഗം. ആണി രോഗത്തിന് കാരണമാകുന്നത് വെരുക്കപെഡിസ് വൈറസാണ്. ഈ വൈറസുകൾ ചർമത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ആണി ചർമത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു. ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുന്നവരിലും വൃത്തിഹീനമായ പൊതുകുളിമുറികൾ ഉപയോഗിക്കുന്നവരിലും രോഗം വേഗത്തിൽ ബാധിക്കും. ആണി രോഗത്തിന് വീട്ടിൽ ചെയ്യാവുന്ന ചില ഫലപ്രദമായ പരിഹാരമുണ്ട്. എന്താണെന്ന് നോക്കാം.

കാലിലെ ആണി രോഗം മാറാനുള്ള ഒറ്റമൂലി

1.ആവണക്കെണ്ണ : 10 മിനിട്ടോളം കാല്‍ വെള്ളത്തില്‍ വച്ച് നല്ലതു പോലെ കഴുകി വൃത്തിയാക്കാം. അല്‍പം ആവണക്കെണ്ണ പഞ്ഞിയില്‍ മുക്കി കാലില്‍ തേച്ച് പിടിപ്പിയ്ക്കാം.

2.മൈലാഞ്ചിയില : മൈലാഞ്ചിയില, പച്ചമഞ്ഞൾ, വയമ്പ് , കർപ്പൂരം എന്നിവ ചേർത്തരച്ച് കുറച്ചുദിവസം പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടുക , ആണിരോഗം മാറും.

3.ഉപ്പ് : ഉപ്പും , വെളിച്ചെണ്ണയും ചാലിച്ച് കുറച്ചുദിവസം പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടുക ആണിരോഗം മാറും.

4.ബേക്കിംഗ് സോഡ : മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ തണുത്ത വെള്ളത്തില്‍ മിക്‌സ് ചെയ്യുക. ആ വെള്ളത്തില്‍ 10 മിനിട്ടോളം കാല്‍ മുക്കി വയ്ക്കുക. ശേഷം പ്യുമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരസുക. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ആണിക്കു മുകളില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.

5.കശുവണ്ടിത്തോട് : കശുവണ്ടിത്തോടിന്റെ കറ കടുകെണ്ണയില്‍ ചാലിച്ച് പുരട്ടുക.

6.ചുണ്ണാമ്പ് : ചുണ്ണാമ്പ് ഇഞ്ചിനീരിൽ ചാലിച്ച് പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും.

7.ബ്രെഡ് : ബ്രെഡ് വിനാഗിരിയിൽ അലിയിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ആണിയ്ക്കു മുകളില്‍ പുരട്ടുക. കാല്‍ നല്ലതു പോലെ വൃത്തിയാക്കിയിട്ട് വേണം ഇത് ചെയ്യാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

For more ottamoolist click here

For more home remedies click here

Picture Courtesy :

https://images.app.goo.gl/dMqXcoSWy1Xmx6RX8

ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: