Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Is Safflower Good? ചെണ്ടൂരകം നല്ലതാണോ? Chendoorakam nallathaano?

Is Safflower Good? ചെണ്ടൂരകം നല്ലതാണോ? പണ്ട് പേർഷ്യയിലും ഇന്ത്യയിലും ചൈനയിലും പരമ്പരാഗത ചികിത്സാരീതികളിൽ ഉപയോഗിച്ചിരുന്ന വളരെയധികം ഔഷധഗുണങ്ങളും പോഷകഗുണങ്ങളുമുള്ള സസ്യമാണ് ചെണ്ടൂരകം. ആയുർവേദത്തിലും യുനാനിയിലും സിദ്ധയിലും ഇത് ഔഷധമായി ഉപയോഗിച്ചിരുന്നു. അമേരിക്ക, ഇന്ത്യ, മെക്സിക്കോ എന്നിവിടങ്ങളിലാണ് ഇത് വ്യാപകമായി കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളിലാണ് ചെണ്ടൂരകം കൂടുതലായി കൃഷി ചെയ്യുന്നത്. ഇംഗ്ലീഷിൽ സഫ്ളവർ എന്നും സംസ്കൃതത്തിൽ കുസുബ എന്നും ഹിന്ദിയിൽ കുസും എന്നും തമിഴിൽ സെണ്ടൂരകം എന്നുമാണ് ഇതിനെ വിളിക്കുന്നത്.

30-120 സെൻ്റിമീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യം ഏക വാർഷിക ഇനത്തിൽ പെട്ടതാണ്. ചെണ്ടൂരകത്തിൻ്റെ പൂക്കൾ ഉണക്കിപ്പൊടിച്ചും അല്ലാതെയും ഇന്ത്യയിൽ നിന്നും വ്യാപകമായി കയറ്റുമതി ചെയ്യുന്നുണ്ട്.

മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഇതിൻ്റെ ഇതളുകൾ കുങ്കമത്തിന് പകരമായി ഉപയോഗിക്കാറുണ്ട്. മാത്രമല്ല, ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും നിറം ചേർക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ചെണ്ടൂരകത്തിൻ്റെ ഇതളുകൾ ചേർത്തുണ്ടാക്കുന്ന ചായയ്ക്ക് വളരെയധികം ആരോഗ്യഗുണങ്ങൾ ഉണ്ട്. ഈ ചായ ചുമയും ജലദോഷവും ആർത്തവപ്രശ്നങ്ങളും മാറാൻ നല്ലതാണ്.

Is Safflower Good?
Is Safflower Good?

വരട, വരാടിക എന്നെല്ലാം വിളിക്കപ്പെടുന്ന വെള്ള നിറത്തിലുള്ള ചെണ്ടൂരകത്തിൻ്റെ വിത്തിൽ നിന്നാണ് വളരെധികം ഔഷധഗുണങ്ങൾ ഉള്ള ചെണ്ടൂരകം എണ്ണ ഉണ്ടാക്കുന്നത്. ഇതിന് ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതിനാൽ തന്നെ മറ്റു പല സസ്യ എണ്ണകളേക്കാളും മെച്ചപ്പെട്ടതാണിത്.

Is Safflower Good?

  • ചെണ്ടൂരകത്തിൻ്റെ എണ്ണയില്ലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ ശരീരത്തിലെ നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • ഇതിൻ്റെ എണ്ണ രക്തക്കുഴലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.
  • ഇതിലുള്ള ലെനോളിക്ക് ആസിഡിൻ്റെ അളവ് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇത് ചർമ്മത്തിൽ പുരട്ടി നന്നായി മസ്സാജ് ചെയ്യുക.
  • ഇതിൽ അടങ്ങിയിട്ടുള്ള ഒലിക് ആസിഡ് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  • ചെണ്ടൂരകത്തിൻ്റെ എണ്ണയിലെ ഒമേഗ-6 ഫാറ്റി ആസിഡുകൾ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കുന്നതിനേക്കാൾ കൊഴുപ്പ് കത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
  • ഇതിൻ്റെ ഉപയോഗം ആർത്തവ വേദന കുറയ്ക്കുന്നതിനും മെച്ചപ്പെട്ട രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചെണ്ടൂരകത്തിൻ്റെ എണ്ണയും ചായയും ഉപയോഗിക്കുമ്പോഴുള്ള പാർശ്വഫലങ്ങൾ :-

  • മുലയൂട്ടുന്ന സ്ത്രീകൾ ഇത് ഉപയോഗിക്കരുത്.
  • പ്രമേഹത്തിനും രക്തം കട്ട പിടിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഗുളിക കഴിക്കുന്നവർ ചെണ്ടൂരകം കൊണ്ടുള്ള ഒരു ഉത്പന്നങ്ങളും ഉപയോഗിക്കരുത്.
  • ഇത് ആർത്തവത്തിന് കാരണമാവുന്നതിനാൽ തന്നെ ഗർഭിണികൾ ഇത് ഉപയോഗിക്കാതിരിക്കുക.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ചെണ്ടൂരകത്തിൻ്റെ ഉപയോഗം കാരണമായേക്കാം. അതിനാൽ തന്നെ പ്രമേഹ രോഗികൾ ഇതിൻ്റെ ഉപയോഗം കുറക്കുക.
  • ഹീമോഫീലിയ പോലെയുള്ള രക്തം കൂടുതലായി നഷ്ടമാകാൻ കാരണമാവുന്ന അസുഖമുള്ളവർ ഒരിക്കലും ഈ സസ്യം ഉപയോഗിക്കരുത്.
  • ഇത് രക്തസ്രാവത്തിന് കാരണമാവുന്നതിനാൽ എന്തെങ്കിലും സർജറിക്ക് തയ്യാറെടുക്കുന്ന ഒരാൾ അതിന് രണ്ടാഴ്ച മുമ്പെങ്കിലും ചെണ്ടൂരകത്തിൻ്റെ ഉപയോഗം നിർത്തുക.

ചെണ്ടൂരകത്തിൻ്റെ എണ്ണയും ചായയും ഉപയോഗിക്കുമ്പോഴുള്ള മുൻകരുതലുകൾ :-

  • മുടിയിലും ചർമ്മത്തിലും ചെണ്ടൂരകത്തിൻ്റെ എണ്ണ പുരട്ടിയാൽ കുറഞ്ഞത് 4-5 മണിക്കൂറിനുള്ളിൽ തന്നെ കഴുകി കളയുക.
  • ചെണ്ടൂരകത്തിൽ കലോറി കൂടുതലുള്ളതിനാൽ, മിതമായ അളവിൽ മാത്രം ചെണ്ടൂരകം ചേർത്ത ചായ കുടിക്കുക.
Information Courtesy :-
https://youtube.com/watch?v=A7tadndBiqA&si=kLUyGgnP7Q3MPmm9
https://youtu.be/KgOkHy5Uhz0?feature=shared
https://youtu.be/l8P9-Prc9TE?si=J4jqayNbK3YCFxfn
Picture Courtesy :-
https://images.app.goo.gl/2PuCNdiDa5jC6QQK9

Read also :

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

വയറിളക്കത്തിനുളള ഒറ്റമൂലികൾ

Click here to read effective home remedies in English

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

Note: If you have any pre-existing conditions always recommend you consult with your doctor before doing any home remedy and treat yourself.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: