Ottamooli for Diarrhea – വയറിളക്കം / വയറുവേദനക്കുള്ള ഒറ്റമൂലി – ദഹനനാളത്തിന് തകരാറുണ്ടാകുമ്പോഴാണ് വയറിളക്കം ഉണ്ടാകുന്നത്. ഇത് ഒറ്റക്കോ അല്ലെങ്കിൽ ചർദ്ധി, വയറുവേദന, പനി പോലെയുള്ള ലക്ഷണങ്ങളുമായി ബന്ധപ്പെട്ടോ സംഭവിക്കാം. വയറിളക്കത്തിൻ്റെ പ്രധാന ലക്ഷണം പതിവിലും കൂടുതലായി അയഞ്ഞ വെള്ളം പോലെയുള്ള മലം ഇടക്കിടെ ഉണ്ടാകുന്നതാണ്. പൊതുവെ ഭക്ഷ്യവിഷബാധയോ ബാക്റ്റീരിയ അണുബാധയോ മൂലമാണ് വയറിളക്കം ഉണ്ടാകാറുള്ളത്.
വയറിളക്കത്തിൻ്റെ കാരണങ്ങൾ :
- വൈറസ്
- ബാക്റ്റീരിയ
- മറ്റ് ദഹന പ്രശ്നങ്ങൾ
- ചില മരുന്നുകൾ
വയറിളക്കത്തിൻ്റെ ലക്ഷണങ്ങൾ :
- അയഞ്ഞ വെള്ളം പോലെയുള്ള മലം
- പനി
- നിർജ്ജലീകരണം മൂലമുള്ള തലകറക്കവും ക്ഷീണവും
- ചർദ്ധി
Ottamooli for Diarrhea – വയറിളക്കത്തിനുള്ള ഒറ്റമൂലി :
മിക്ക വയറിളക്കവും സ്വയം ഭേദമാവുന്ന തരത്തിലാണെങ്കിലും ചിലത് ദിവസങ്ങളോളം നില നിൽക്കും. ഇത്തരത്തിലുള്ള വയറിളക്കം വേണ്ട വിധത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായേക്കാം. അത്തരത്തിലുള്ള വയറിളക്കത്തിനുള്ള ഒരു ഒറ്റമൂലിയിതാ..
ഒരു പാത്രത്തിൽ 1കപ്പ് തൈര് എടുത്ത് ഇതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് ഇത് നന്നായി ഇളക്കി മോര് ആക്കുക. ശേഷം ഇത് ചുവടു കട്ടിയുള്ള ഒരു പാനിലേക്ക് മാറ്റി അടുപ്പിൽ ചെറു തീയിൽ വെക്കുക. ഇതിലേക്ക് കുരുമുളകുപൊടി, പൊടിയായി അരിഞ്ഞ കറിവേപ്പില, ജീരകം എന്നിവ 1ടീസ്പൂൺ വീതം ചേർക്കുക. കൂടാതെ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറു തീയിൽ വെച്ച് നന്നായി ചൂടാവുന്നത് വരെ മെല്ലെ ഇളക്കി കൊടുക്കുക (തിളപ്പിക്കരുത്).
ഇത് ചെറുചൂടോടെ കുടിക്കാം.
ഈ പാനീയം പ്രതിരോധശേഷി കൂടാനും നല്ലതാണ്.
NB: പനിയോ ജലദോഷമോ ഉള്ളപ്പോൾ രാത്രി മോര് കുടിക്കരുത്.
- മോര് : വയറിളക്കത്തിന് കാരണമാവുന്ന ബാക്ടീരിയേയും അണുക്കളെയും ഇല്ലാതാക്കുന്നു.
- മഞ്ഞൾപ്പൊടി : ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
- കുരുമുളക്പ്പൊടി : ഭക്ഷണത്തിൻ്റെ ദഹനം നിയന്ത്രിച്ച് വയറിളക്കം തടയുന്നു.
- ജീരകം : ദഹന അഗ്നി മെച്ചപ്പെടുത്തുകയും വയറിളക്കത്തിൻ്റെ ആവൃത്തി കുറക്കുകയും ചെയ്യുന്നു.
- കറിവേപ്പില : ഇതിലുള്ള ആൻ്റി – ബാക്റ്റീരിയൽ ആൻ്റി – ഫംഗൽ ഗുണങ്ങൾ നമ്മുടെ ശരീരത്തിനെ വിവിധ അണുബാധകളിൽ നിന്നും രോഗാണുക്കളിൽ നിന്നും സംരക്ഷിക്കുന്നു.
Picture Courtesy :-
https://images.app.goo.gl/ERRTGdrVqCCsYp9k9
See also :
Click here to read the English version of this ottamooli
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി
ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Leave a reply