Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

What is Licorice Root? എന്താണ് ഇരട്ടി മധുരം? Enthaan iratti madhuram?

What is Licorice Root? എന്താണ് ഇരട്ടി മധുരം? ഇരട്ടിമധുരം 1-2 മീറ്റർ ഉയരത്തിൽ വളരുന്ന വള്ളിച്ചെടികളുടെ വിഭാഗത്തിൽപെട്ട ചെടിയാണ്. ഇതിൻ്റെ വേരാണ് ഔഷധയോഗ്യമായി ഉപയോഗിക്കുന്നത്. ഇതിന് അതിമധുരം എന്നും പേരുണ്ട്. വരണ്ടതും ചൂട് കാലാവസ്ഥയിലും വളരുന്ന ഈ സസ്യം യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്.

ഓഷധങ്ങളിൽ രാജാവായ ഇരട്ടിമധുരം സൗന്ദര്യപരവും ആരോഗ്യപരവുമായ ഒട്ടനവധി ഗുണങ്ങളുടെ കലവറയാണ്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ-ഇ തുടങ്ങി ഒട്ടനവധി പോഷകങ്ങൾ ഇതിലുണ്ട്. അതിനാൽ തന്നെ പല ദേശങ്ങളിലുമുള്ള പൂർവ്വികർ ഒട്ടനവധി രോഗങ്ങൾ സുഖപ്പെടുത്താനും ആരോഗ്യം മെച്ചപ്പെടുത്താനും ഈ സസ്യത്തിൻ്റെ വേര് ഉപയോഗിച്ചിരുന്നു. പല വിധത്തിൽ നമ്മുക്ക് ഇരട്ടിമധുരം ഉപയോഗിക്കാം.

What is Licorice Root?

What is Licorice Root?

  • മുടിയുടെ വളർച്ചയ്ക്ക് : 2ടേബിൾസ്പൂൺ ഇരട്ടിമധുരത്തിൻ്റെ പൊടിയും 2 ടേബിൾസ്പൂൺ ഒരു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളവും നന്നായി യോജിപ്പിച്ച് തലയിൽ തേക്കുക. 10മിനിറ്റിന് ശേഷം കഴുകി കളയാം.
  • മുടിയുടെ ആരോഗ്യത്തിന് : 500 ഗ്രാം വെളിച്ചെണ്ണ ചട്ടിയിൽ ഒഴിച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് 50 ഗ്രാം ചെറുതായി പൊടിച്ചെടുത്ത ഇരട്ടിമധുരവും ചേർത്ത് മൊരിഞ്ഞ് വരുന്നത് വരെ നന്നായി ഇളക്കുക. ചൂടാറിയാൽ ഇത് തലയിൽ പുരട്ടാം.
  • ചർമ്മസംരക്ഷണത്തിന് : ഇരട്ടിമധുരത്തിൻ്റെ പൊടി പാലിലോ തക്കാളി നീരിലോ തൈരിലോ ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇത് ചർമത്തിൽ തേച്ച് 10-20 മിനിറ്റിന് ശേഷം കഴുകി കളയുക. പാലുണ്ണിയും കുരുകളും മാറാനും ചർമ്മം തിളങ്ങാനും ഇത് നല്ലതാണ്.
  • അൾസർ, എരിച്ചിൽ, പുകച്ചിൽ എന്നിവ മാറാൻ : 1/4 ടീസ്പൂൺ ഇരട്ടിമധുരത്തിൻ്റെ പൊടിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും അര ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ചേർത്ത് അതിരാവിലെ കഴിക്കുക.
  • ജലദോഷത്തിന് : 2 പനിക്കൂർക്കയുടെ ഇലയും ഒരു ചെറിയ ഇഞ്ചിയും 1/4 ടീസ്പൂൺ ഇരട്ടിമധുരവും 1 ഗ്ലാസ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് വെള്ളത്തിൻ്റെ അളവ് പകുതിയാകുന്നത് വരെ വറ്റിക്കുക. ഇത് എന്നും 2 തവണയെങ്കിലും കുടിക്കുക.
  • തൊണ്ടവേദനയ്ക്ക് : ഇതിൻ്റെ വേര് ചെറിയ കഷ്ണങ്ങളാക്കി ചവച്ചിറക്കുന്നത് നല്ലതാണ്.
  • കരുവാളിപ്പ് മാറ്റാൻ : ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, 3-4 ടീസ്പൂൺ തൈര് എന്നിവ 3 ടീസ്പൂൺ ഇരട്ടിമധുരത്തിൻ്റെ പൊടിയിൽ ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച് പേസ്റ്റ് ആക്കുക. നന്നായി കഴുകി വൃത്തിയാക്കിയ ചർമ്മത്തിൽ ഇത് തേച്ച് 15-20 മിനിറ്റ് വെക്കുക. ശേഷം ഉരച്ച് കളഞ്ഞതിന് ശേഷം കഴുകി കളയുക.
  • മോണയിൽനിന്ന് ചോര വരുന്നതും വായ്‌നാറ്റവും തടയാനും പല്ലുകളിലെ കറ മാറ്റാനും : 1 ഗ്ലാസ് വെള്ളത്തിൽ അര ടീസ്പൂൺ ഇരട്ടിമധുരത്തിൻ്റെ പൊടി ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ചെറുചൂടോടെ വായിലാക്കി കവിൾ കൊള്ളുക. ഇത് തുടർച്ചയായി ഒരു ആഴ്‌ച്ചയെങ്കിലും ചെയ്യുക.
  • സ്വരം പോകുന്നതും ഒച്ചയടപ്പും തടയാൻ: അര ടീസ്പൂൺ തേനിൽ 1/4 ടീസ്പൂൺ ഇരട്ടിമധുരത്തിൻ്റെ പൊടി ചേർത്ത് കുഴമ്പ് രൂപത്തിലാക്കി രാവിലെ അലിയിച്ചിറക്കുക.

ശ്രദ്ധിക്കുക :-

  • ഇരട്ടിമധുരം ഉപയോഗിക്കുന്നതിന് മുമ്പ് ഇത് നിങ്ങൾക്ക് സുരക്ഷിതമാണോ എന്ന് നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്ത് ഉറപ്പാക്കുക.
  • ഗർഭിണികൾ, മുലയൂട്ടുന്നവർ, സ്തനാർബുദം ഉള്ളവർ, ഗുരുതരമായ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ എന്നിവർ ഇരട്ടിമധുരം കഴിക്കുന്നത് ഒഴിവാക്കുക.
  • ഇരട്ടിമധുരത്തിൻ്റെ അമിത ഉപയോഗം കരൾ, വൃക്ക എന്നിവയെ ഗുരുതരമായി ബാധിക്കും.
  • തുടർച്ചയായി 5 ഗ്രാമോ അതിൽ കൂടുതലോ ഇരട്ടിമധുരം കഴിക്കുന്നത് ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
Image Courtesy :-
https://images.app.goo.gl/5uTNKAcPweAw1Pao7
Information Courtesy :-
https://youtu.be/KrBThCzw-jM
https://youtu.be/pXzv0a3TTpI
https://youtu.be/xaBsTDPUTw4

Read also :

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

Click here to read about best Ayurvedic centers

Click here to read effective home remedies

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

Note: If you have any pre-existing conditions always recommend you consult with your doctor before doing any home remedy and treat yourself.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: