
Benefits of Pomegranate മാതളം – മാതളനാരങ്ങയുടെ ഗുണങ്ങൾ – Mathalanarangayude Gunangal
ചർമ്മാരോഗ്യത്തിനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും മാതളം ഉത്തമമാണ്. നിരവധി പോഷകങ്ങളടങ്ങിയ ഫലം. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ് മാതളം ഏറ്റവുമധികം സഹായിക്കുന്നത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ്, ഹൃദയത്തെ ഇത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡൻ്റുകൾ ധമനികളെ വൃത്തിയാക്കുന്നു.
മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശർദ്ദിയും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം. ഇത് പതിവായി കഴിക്കുന്നതു രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ധാരാളം നാരുകള്‍ അടങ്ങിയ പഴവര്‍ഗമായതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഫലപ്രദമാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മാതളം സഹായിക്കും.
Leave a reply