Home Remedies for Celiac Disease – സെലിയാക് രോഗത്തിനുള്ള ഒറ്റമൂലികൾ -സെലിയാക് രോഗം പാര്യമ്പരമായി ഉണ്ടാവുന്ന ഒരു ദഹന രോഗമാണ്. ഇത് ഗ്ലൂട്ടൻ എന്ന പ്രോട്ടീനിൻ്റെ പ്രതിപ്രവർത്തനത്തിൻ്റെ ഫലമായി ഉണ്ടാകുന്നതാണ്. ബാർലി, ഗോതമ്പ് പോലെയുള്ള ധാന്യങ്ങളിലാണ് ഗ്ലൂട്ടൻ അടങ്ങിയിട്ടുള്ളത്.
ഗ്ലൂട്ടൻ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ നമ്മുടെ പ്രതിരോധ സംവിധാനം അതിനോട് പ്രതികരിക്കുകയും അതിൻ്റെ ഫലമായി ചെറുകുടലിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
ഈ അസുഖത്തിനെ ഗ്ലൂട്ടൻ അലർജിയെന്നാണ് പൊതുവായി പറയുന്നത്.
ഈ രോഗം പല ആളുകൾക്കും പല തരത്തിലാണ് പ്രകടമാവുക.ചില ആളുകളിൽ ഓട്സ് കഴിക്കുന്നത് ഈ അസുഖം മൂർച്ചിക്കാൻ കാരണമാകും. പ്രസവം, ഗർഭധാരണം, ശസ്ത്രക്രിയ, വൈറസ് അണുബാധ തുടങ്ങിയവയും ഈ അസുഖത്തിന് പ്രധാന കാരണമാവാറുണ്ട്.
സെലിയാക് രോഗത്തിനുള്ള കാരണങ്ങൾ :-
- പാരമ്പര്യം
- ടൈപ്പ് -1 പ്രമേഹം
- കുടൽ ക്യാൻസർ
- മൾട്ടിപ്പിൾ സ്ക്ലീറോസിസ്
സെലിയാക് രോഗത്തിൻ്റെ ലക്ഷണങ്ങൾ :-
- വിളർച്ച
- ശരീരഭാരം കുറയൽ
- ക്ഷീണം
- അസ്ഥി വേദന
- ദുർഗന്ധം
- കൊഴുപ്പുള്ള മലം
- വയർ വേദന
- വയർ വീർക്കുക
- വായിലെ അൾസർ
Home Remedies for Celiac Disease :-
- ആപ്പിൾ സൈഡർ വിനെഗർ : ആപ്പിൾ സൈഡർ വിനഗറിൽ അടങ്ങിയിട്ടുള്ള അസെറ്റിക് ആസിഡ് ചെറുകുടലിൻ്റെ രോഗം ഭേദമാകുന്നത് വേഗത്തിലാക്കാൻ സഹായിക്കുന്നു. 1-2 ടീസ്പൂൺ ആപ്പിൾ സൈഡർ വിനെഗർ 1 കപ്പ് വെള്ളത്തിൽ ചേർത്ത് ഭക്ഷണത്തിന് മുമ്പ് കഴിക്കുക.
- നന്നായി വേവിച്ചതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുക : വീക്കം കുറക്കാനും എളുപ്പത്തിൽ ദഹിക്കാനും ഇത് സഹായിക്കുന്നു.
- നന്നായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം വേഗത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.
- ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക : ബ്രെഡ്, ധാന്യ ഉൽപ്പന്നങ്ങൾ, സോയ സോസ്, ഐസ് ക്രീം എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയും പഴങ്ങൾ, പച്ചക്കറികൾ, മാംസം എന്നിവ കൂടുതലായി കഴിക്കുകയും ചെയ്യുക.
- മഞ്ഞൾ : ഇതിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ ഈ അസുഖത്തിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഇത് വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും ചേർത്ത് 2 മിനിറ്റ് നന്നായി തിളപ്പിച്ച് കുടിക്കുക.
- ഇഞ്ചി : ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചെറുകുടലിൻ്റെ പ്രവർത്തനം പുനസ്ഥാപിക്കാൻ സഹായിക്കുന്നു.
- നാളികേര ഉൽപ്പന്നങ്ങൾ : തേങ്ങയിലെ ആൻ്റി മൈക്രോബിയൽ ഗുണങ്ങളും നാരുകളും രോഗം പരത്തുന്ന അണുക്കളെ തടയാൻ സഹായിക്കുന്നു.
- തൈര് : തൈര് കഴിക്കുന്നത് ഗുണകരമായ ബാക്ടീരിയകളുടെ രൂപീകരണത്തിനും രോഗശാന്തി വേഗത്തിലാക്കാനും സഹായിക്കുന്നു.
Picture Courtesy :-
https://images.app.goo.gl/g8ydUsN1v7frscuG6
Click here to read the English version of this ottamooli
Read also :
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി
ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Leave a reply