Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കുട്ടികളുടെ ചുമ മാറാനുള്ള ഒറ്റമൂലി | Home Remedies for Cough in Kids| Kuttykalude chuma maaranulla Ottamooli

Home Remedies For Cough in Kids – മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ കുട്ടികളെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലർജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ചുമ ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നേക്കാം. ഒരു പരിധിവരെ ഇതു ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം പുറത്തുകളയാനും ചുമ ഉപകരിക്കും. എങ്കിലും നീണ്ടു നിൽക്കുന്ന ചുമ ശാരീരിക അസ്വസ്ഥതകൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകും.കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് ഉടനേ പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളിലെ ചുമക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കുട്ടികളുടെ ചുമ മാറാനുള്ള ഒറ്റമൂലി

1.തുളസിയില : ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക. ഇത് ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് തൊണ്ടവേദന, ചുമ, കഫക്കെട്ട് എന്നിവ മാറാൻ സഹായിക്കും.

2. ആടലോടകത്തിന്റെ ഇല : ആടലോടകത്തിന്റെ ഇല വറുത്തതും കൽക്കണ്ടവും ചേർത്തുപൊടിച്ച് കഴിക്കുന്നത് ചുമ മാറാൻ നല്ലൊരു മരുന്നാണ്.

3.പുതിനയില : പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുന്നത് ചുമ , ജലദോഷം, തൊണ്ടവേദന എന്നിവ എളുപ്പം കുറയ്ക്കാൻ സഹായിക്കുന്നു.

4.ചുവന്നുള്ളി : ചുവന്നുള്ളി നീരും സമം ഇഞ്ചിനീരും സ്വല്പം തേൻചേർത്ത് പതിവായി കഴിച്ചാൽ ചുമ മാറും.

5.ചുക്ക് : ചുക്ക് ,ജീരകം,പഞ്ചസാര ഇവ സമം പൊടിച്ച് ദിവസം രണ്ടുനേരം കഴിക്കുന്നതും ചുമ മാറുന്നതിന് ഉപകരിക്കും

6. വയമ്പ് : 5 ഗ്രാം വയമ്പിൽ 10 തുള്ളി ചെറുതേൻ ചേർത്ത് കഴിക്കുന്നത് എത്ര പഴകിയ ചുമ മാറാനും നല്ലൊരു മരുന്നാണ്.

click here for more ottamoolist

Click here for more home remedies

Ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

Picture Courtesy:

https://images.app.goo.gl/WBByYXkFoEZ42wmd7

About Ajmiya

%d bloggers like this: