Home Remedies for hair lice – എല്ലാവരെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് പേൻ ശല്യം.അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഇത് അധികരിച്ചാല്‍ തലയില്‍ ചൊറിച്ചിലും, എന്തിന് മുറിവു വരെയുമുണ്ടാകും. പേൻ മറ്റുള്ളവരുടെ തലയിലേക്കും പകരും, മുടിയുടെ വൃത്തിയേയും ബാധിയ്ക്കും. വൃത്തിയായി മുടി സംരക്ഷിയ്ക്കാത്തവര്‍ എന്നൊരു ധാരണയുമുണ്ടാകും. സ്കൂളിൽ പഠിക്കുന്ന കുട്ടികളേയാണ് ഈ പ്രശ്‌നം കൂടുതലായി ബാധിയ്ക്കുക. ഇത് കൂടിയാല്‍ അലര്‍ജി പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും.പേനിനെ ഇല്ലാതാക്കും എന്ന് പറഞ്ഞ് വിപണിയിൽ ഇറങ്ങുന്ന പല ഷാംപൂവും മരുന്നകളുമുണ്ട്. ഇവ മിക്കവാറും കെമിക്കലുകള്‍ അടങ്ങിയതുമാകും. ഇത്തരം വഴികള്‍ മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം ദോഷം വരുത്തും. ഇതിനുള്ള പരിഹാരം ഒറ്റമൂലിയാണ്.
പേൻ ശല്യം മാറാനുള്ള ഒറ്റമൂലി
1.വെളുത്തുള്ളി : വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചെറുനാരങ്ങാനീരും ചേർത്ത് തലയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു മണിക്കൂറിനുശേഷം കർപ്പൂരം ചേർത്ത് വെള്ളം കൊണ്ട് തല കഴുകുക.
2.തുളസിയില : തുളസിയില നല്ലതുപോലെ അരച്ച് തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുയുക.
3. എള്ളെണ്ണ : എള്ളെണ്ണ തലയില്‍ നല്ലതു പോലെ രാത്രി തേച്ച് പിടിപ്പിക്കുക. അടുത്ത ദിവസം രാവിലെ കഴുകാവുന്നതാണ്.
4.ഉപ്പ്: ഒരു സ്പൂൺ ഉപ്പും ഒരു സ്പൂൺ വിനാഗിരിയും ചേർത്ത് മുടിയിൽ മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് തല നല്ലതുപോലെ കഴുകി കളയുക.
5.ആര്യവേപ്പില : ആര്യവേപ്പില നന്നായി അരച്ച് തലയിൽ തേച്ചുപിടിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.
6.തൈര് : തൈര് അതിനോടൊപ്പം തുളസിനീരും ചെറുനാരങ്ങാനീരും നന്നായി യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയുന്നതും തലയിലെ പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ്.
For mor ottamoolist click here
For more home remedies click here
Picture Courtesy :
https://images.app.goo.gl/ySHMPj3LHo25VUed9
ottamoolist.com
what is ottamoolist? Who is ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself
Leave a reply