Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home Remedies for Itchy Skin -ചർമ്മത്തിലെ ചൊറിച്ചിലിനുള്ള ഒറ്റമൂലി -charmmathile chorichilinulla ottamooli

Home Remedies for Itchy Skin -ചർമ്മത്തിലെ ചൊറിച്ചിലിനുള്ള ഒറ്റമൂലി – നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ് ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ. നമുക്ക് പല തരത്തില്ലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഈ അവസ്ഥയെ പ്രൂരിറ്റസ് എന്നാണ് വൈദ്യശാസ്ത്രപരമായി വിളിക്കുന്നത്. വരണ്ട ചർമ്മം മൂലമോ അലർജി പ്രതിപ്രവർത്തനങ്ങൾ മൂലമോ ആണ് ഈ ചൊറിച്ചിൽ പ്രധാനമായും ഉണ്ടാകുന്നത്. ഇത് ആഴ്ച്ചകളോളം നീണ്ട് നിൽക്കുകയും ചില സമയങ്ങളിൽ വളരെയധികം വേദന ഉണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ്. മാത്രമല്ല ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് പെട്ടെന്ന് പകരുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.

പല അസുഖങ്ങളുടെയും പൊതുവായ ഒരു ലക്ഷണമാണ് ചർമ്മത്തിലുണ്ടാകുന്ന ഈ ചൊറിച്ചിൽ.

പ്രധാനമായും ഇത് രണ്ട് തരമാണുള്ളത്:-

  1. ത്വക്ക് രോഗം മൂലമുണ്ടാകുന്ന ചൊറിച്ചിൽ – ഇത്തരത്തിലുള്ളയ്‌വക്ക് ചൊറിച്ചിലുള്ള ഭാഗത്ത് ചുവപ്പ് നിറവും പൊട്ടലും പാടുകളും ഉണ്ടാവും.
  2. ക്യാൻസർ, തൈറോയ്ഡ് പോലെയുള്ള അസുഖങ്ങൾ മൂലമുണ്ടാകുന്ന ചൊറിച്ചിൽ – ഇത്തരം അസുഖങ്ങൾ മൂലം ചൊറിച്ചിൽ അനുഭവിക്കുന്ന ആൾക്ക് വേറെ ത്വക്ക് രോഗങ്ങൾ ഒന്നും ഉണ്ടാവില്ല.
Home Remedies for Itchy Skin
ചർമ്മത്തിലെ ചൊറിച്ചിലിനുള്ള ഒറ്റമൂലി

ചർമ്മത്തിലെ ചൊറിച്ചിലിനുള്ള കാരണങ്ങൾ :-

  • വർണ്ട ചർമ്മം
  • മരുന്നുകൾ
  • കരൾ / വൃക്ക രോഗങ്ങൾ
  • പ്രമേഹം

ചൊറിച്ചിലിൻ്റെ ലക്ഷണങ്ങൾ :-

  • ചർമ്മത്തിലെ വീക്കം
  • ചെറിയ മുഴകൾ
  • ചുവന്ന പാടുകൾ
  • ചൊറിച്ചിൽ
  • പോറലുകൾ
  • വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മം

Home Remedies for Itchy Skin :-

വളരെയധികം ചൊറിച്ചിൽ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇതെങ്കിലും ഇടക്കിടെ ആശ്വാസം കിട്ടാൻ വേണ്ടി അവിടെ മാന്തുന്ന രീതിയിൽ തൊടുന്നത് ഈ അവസ്ഥയെ വഷളാക്കുകയാണ് ചെയ്യുന്നത്.

  • പെട്രോളിയം ജെൽ കുറച്ചെടുത്ത് ചൊറിച്ചിൽ ബാധിച്ചയിടത്ത് തേക്കുക. ഒരു രാത്രി മുഴുവൻ വിടുക. രാവിലെ ഇളം ചൂട് വെള്ളത്തിൽ കഴുകുക.
  • കുറച്ച് ചെറുനാരങ്ങ നീര് ചൊറിയുന്നിടത്ത് പുരട്ടി ഉണങ്ങാൻ വെക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്യുക
  • 5-6 തുളസിയില കുറച്ച് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ചതിന് ശേഷം ചൂടാറാൻ വെക്കുക. ഒരു വെളുത്ത കോട്ടൺ ടവ്വൽ എടുത്ത് ഇതിൽ മുക്കുക. ചൊറിയുന്ന ഭാഗത്ത് ഇത് വെച്ച് തടവുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ഇത് ദിവസവും ചെയ്യുക.
  • ഒരു ചെറിയ ഐസ് കട്ടയോ തണുത്ത വെള്ളം നിറച്ച ഗ്ലാസോ ചൊറിച്ചിൽ ബാധിച്ചയിടത്ത് ഇടക്കിടെ വെച്ച് കൊടുക്കുക.
  • നാടൻ വെളിച്ചെണ്ണ കുറച്ച് കയ്യിലെടുത്ത് ചൊറിയുന്നിടത്ത് തടവി കൊടുക്കുക.
Picture Courtesy :-
https://images.app.goo.gl/TbUhsyYCKW3n1sRg9

See also :

Click here to read the English version of this ottamooli

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

വയറിളക്കത്തിനുളള ഒറ്റമൂലികൾ

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: