Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കൺകുരു മാറാനുള്ള ഒറ്റമൂലി | Home Remedies for Stye | Kannkuru maaranulla ottamooli

കൺകുരു മാറാനുള്ള ഒറ്റമൂലി – ചൂടുകാലം ആയാൽ പിന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൺകുരു . കൺപോളയുടെ അരികില്‍ കുരുക്കളോ തടിപ്പുകളോ പോലെ വേദനയോട് കൂടിയോ അല്ലാതെയോ കുരു രൂപപ്പെടാം. കണ്ണിലെ അണുബാധയാണ് ഇതിന് കാരണം .യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാന്‍ പാടുള്ളതല്ല. അതിനെ തന്നെത്താന്‍ പൊട്ടിയൊലിക്കാന്‍ അനുവദിക്കുക. കൺകുരു പെട്ടെന്ന് മാറാനുള്ള ചില ഒറ്റമൂലികൾ.

കൺകുരു മാറാനുള്ള ഒറ്റമൂലികൾ

കൺകുരു മാറാനുള്ള ഒറ്റമൂലി | Home Remedies for Stye
Home Remedies for Stye

1.പേരയില : അഞ്ചോ ആറോ പേരയില ഇട്ട് വെള്ളം നന്നായി തിളപ്പിക്കുക. ശേഷം വെള്ളം ചൂടാറുമ്പോൾ ഒരു തുണിയിൽ മുക്കി കുരുവുള്ള ഭാഗത്ത് 10 മിനിറ്റ് നേരം വയ്ക്കുക.

2. മഞ്ഞൾ : വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകാം. കണ്ണിനുള്ളിൽ പോകാതെ ശ്രദ്ധിക്കണം.

3.മുട്ട : പുഴുങ്ങിയെടുത്ത മുട്ട അതിൻ്റെ തോട് കളയാതെ ചെറു ചൂടോടെ കൺകുരു ഉള്ള ഭാഗത്ത് വെച്ചാൽ കുരു വേഗം മാറും.

4.ആവണക്കെണ്ണ : ശുദ്ധമായ ആവണക്കെണ്ണ കണ്ണിൽ പുരട്ടുന്നതും കൺകുരുവിന് പെട്ടെന്ന് ശമനം കിട്ടാൻ സഹായിക്കും.

5. കുരുവില്ലാകടുക്ക : കുരുവില്ലാകടുക്ക തേനിൽ അരച്ച് ഇടയ്ക്കിടെ കണ്ണിൽ പുരട്ടുന്നത് കൺകുരു മാറാൻ സഹായിക്കും.

6.ടീ ബാഗ് : ടീ ബാഗ് ചൂട് വെള്ളത്തിൽ അല്പം നേരം മുക്കി വയ്ക്കുക.ശേഷം ഈ ടീ ബാഗ് കണ്ണിൽ കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ടീ ബാഗിന്റെ ചൂട് പോകുന്നത് വരെ വയ്ക്കണം. കൺപോളയുടെ അകത്താണ് കുരുവെങ്കിൽ ടീ ബാഗ് കൺപോളയ്ക്ക് മുകളിൽ വയ്ക്കുക.

7. ഉപ്പ് : ഉപ്പിട്ട് തിളപ്പിച്ച വെള്ളത്തിൽ കുറച്ച് ചൂടാറിയ ശേഷം ഒരു തുണി മുക്കി കുരുവുള്ള ഭാഗത്ത് വെക്കുക. തുണിയുടെ ചൂട് പോകുന്നത് വരെ ഇത് തുടരുക.

8.കറ്റാർവാഴ : കറ്റാർ വാഴയുടെ നീര് കണ്ണിന് ചുറ്റും പുരട്ടി കുറച്ച് മിനിറ്റുകൾ വയ്ക്കുക( വീട്ടിൽ വളർത്തുന്ന കറ്റാർവാഴയാണ് ഇതിനായി ഉപയോഗിക്കുന്നത്). അതിനു ശേഷം വെള്ളം ഒഴിച്ച് കഴുകി കളയുക.

For more ottamoolist click here

For more home remedies click here

Picture Courtesy:

https://images.app.goo.gl/LJ73ZFS9qTJLz5HX8

Ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: