Home Remedies To Increase Haemoglobin Quickly – പെട്ടെന്ന് ഹീമോഗ്ലോബിൻ കൂട്ടാനുള്ള ഒറ്റമൂലി -pettann haemoglobin koottanulla ottamooli – ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയിട്ടുള്ള പ്രോട്ടീൻ തന്മാത്രയാണ് ഹീമോഗ്ലോബിൻ. ഇത് സുപ്രധാനമായ നിരവധി ജൈവ പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നു. സാധാരണ ആവശ്യമായ ഹീമോഗ്ലോബിൻ്റെ അളവ് പുരുഷന്മാർക്ക് 14-18g/dl -ഉം സ്ത്രീകൾക്ക് 12-16 g/dl-ഉം ആണ്.
ശരീരത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് സാധാരണയെക്കാൾ കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് അനീമിയ. നമ്മുടെ ശരീരത്തിലെ ഇരുമ്പിൻ്റെ കുറവ് മൂലമാണ് ഹീമോഗ്ലോബിൻ കുറയുന്നത്.
അനീമിയ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു അവസ്ഥയാണ്.
അനീമിയയുടെ ലക്ഷണങ്ങൾ :-
- ബലഹീനത
- ക്ഷീണം
- മഞ്ഞ നിറം കലർന്ന തൊലി
- തലകറക്കം
- നെഞ്ച് വേദന
അനീമിയയുടെ കാരണങ്ങൾ :-
- കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ആവശ്യമായ ഇരുമ്പ് ലഭിക്കാതിരിക്കൽ.
- മാസംതോറുമുള്ള സ്ത്രീകളിലെ ആർത്തവം.
- ദഹനനാളത്തിൽ നിന്നുള്ള രക്തനഷ്ടം.
Home Remedies To Increase Haemoglobin Quickly :-
രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാൻ ഇന്ന് പല മരുന്നുകളും ലഭ്യമാണ്. അതുകൂടാതെ ഇതിനായി നമ്മുക്ക് തന്നെ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന പല ഒറ്റമൂലികളും ഉണ്ട്. അത്തരത്തിലുള്ള രണ്ട് ഒറ്റമൂലികൾ ഇതാ..
1)ഒരു ടേബിൾസ്പൂൺ ആശാളി വിത്ത് (ഹലീം വിത്ത്) അര കപ്പ് വെള്ളത്തിൽ കുതിർത്ത് വെക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് നന്നായി മൂടി വെച്ച് 2 മണിക്കൂർ മാറ്റി വെക്കുക. ശേഷം ഇതിലേക്ക് 1 ടേബിൾസ്പൂൺ പുതിനയുടെ അരപ്പ്, 1 ടീസ്പൂൺ ജീരകം പൊടിച്ചത്, അല്പം മഞ്ഞൾ പൊടി, ഒരു നുള്ള് കല്ലുപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി ദിവസവും വെറും വയറ്റിൽ രാവിലെ കുടിക്കുക.
- ആശാളി വിത്ത് : ഇതിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
- ചെറുനാരങ്ങ നീര് : ഇരുമ്പിൻ്റെ ആഗിരണം വർദ്ധിപ്പിക്കുന്നു.
2) അര കപ്പ് ക്യാരറ്റ് അരിഞ്ഞതും ബീറ്റ്‌റൂട്ട് അരിഞ്ഞതും മാതളനാരങ്ങയും 6-7 കുരു കളഞ്ഞ ഈത്തപ്പഴവും അര കപ്പ് വെള്ളം ചേർത്ത് നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കുക.
ഇത് 250ml വീതം ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ വെറും വയറ്റിൽ കുടിക്കാം.
- ബീറ്റ്‌റൂട്ട് : ഇരുമ്പ്, ഫോളിക് ആസിഡ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.
- ക്യാരറ്റ് : ഹീമോഗ്ലോബിൻ ഉത്പാദനത്തിന് ആവശ്യമായ വിറ്റാമിൻ -C അടങ്ങിയിട്ടുണ്ട്.
- ഈത്തപ്പഴം : ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
- മാതളനാരകം : വിറ്റാമിൻ -C, കാത്സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടുന്നു.
Picture Courtesy :-
https://images.app.goo.gl/9irRoMnjTbYgSJF8A
Click here to read the English version of this ottamooli
See also :-
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി
ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Leave a reply