Home Remedies to Lighten Dark Lips – ചുവന്ന ചുണ്ടുകൾ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല.സൗന്ദര്യത്തിൽ ചുണ്ടുകൾക്ക് വളരെ പ്രാധാന്യമാണുളളത് . പലപ്പോഴും ചുണ്ടുകളുടെ നിറം നഷ്ടപ്പെടുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിയാതെയാണ് നമ്മളിൽ പലരും ഇതിനു വേണ്ട പരിഹാരങ്ങൾ തേടി പോകുന്നത്. ഇത്തരത്തിൽ യഥാർത്ഥ പ്രശ്നത്തെ തിരിച്ചറിയാതെ ഉൽപ്പന്നങ്ങളുടെ പിറകെ പോകുമ്പോഴാണ് പ്രശ്നം കൂടുതൽ ഗുരുതരമാകുന്നത്.എന്നാൽ കറുപ്പ് നിറം അകറ്റി മൃദുലവും തിളക്കവുമുള്ള ചുവന്നുതുടുത്ത തൊണ്ടിപ്പഴം പോലെയുള്ള ചുണ്ടുകൾ സ്വന്തമാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
ചുണ്ടുകൾക്ക് നിറം വയ്ക്കാനുള്ള ഒറ്റമൂലി
1.നാരങ്ങാനീര് : നാരങ്ങാനീരും തേനും സമം ചേർത്ത് ചുണ്ടിൽ പുരട്ടി ഉണങ്ങി കഴിയുമ്പോൾ മൃദുവായ തുണി കൊണ്ട് തുടയ്ക്കുക. ചുണ്ടിലെ കറുപ്പ് നിറം അകറ്റാന്‍ ഇത് സഹായിക്കും.
2.ബദാം ഓയിൽ : ബദാം ഓയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കുന്നത് ചുണ്ടുകൾക്ക് മനോഹാരിതയും നിറവും നൽകാൻ നല്ലതാണ്.
3.റോസാപ്പൂ : റോസാപ്പൂ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തേനും ചേർത്ത് പതിവായി ചുണ്ടിൽ പുരട്ടുന്നത് വളരെ ഉത്തമമാണ്.
4.മുട്ടയുടെ വെള്ള : മുട്ടയുടെ വെള്ളയും പാല്‍പ്പാടയും അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു ചുണ്ടില്‍ പുരടട്ടുക.
5.ചുവന്നുള്ളി നീര് : ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം ചേര്‍ത്തു ചുണ്ടിൽ പുരട്ടുക.
6. ബീറ്റ്റൂട്ട് : ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. തണുത്ത ബീറ്റ്റൂട്ട് കഷ്ണം ഇടക്കിടക്ക് ചുണ്ടിൽ ഉരസുക.
7.ഓറഞ്ച്, നെല്ലിക്ക, തക്കാളി : ഓറഞ്ച്, നെല്ലിക്ക, തക്കാളി, തുടങ്ങി വിറ്റാമിന്‍ സി അടങ്ങിയ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ചുണ്ടുകൾക്ക് നിറം നൽകും.
8.വെള്ളരിക്ക : വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിക്കുക. ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ച് കളയുക.
9.തക്കാളി : തക്കാളി അരച്ച് പേസ്റ്റാക്കി ചുണ്ടുകളിൽ പുരട്ടുന്നത് നല്ലതാണ്.
Click here for more ottamoolist
Click here for more home remedies
Picture Courtesy :
https://images.app.goo.gl/V6m88NeVUCxhqc7WA
ottamoolist.com
what is ottamoolist? Who is ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply