Ottamooli for nose blockage – മൂക്കടപ്പിനുള്ള ഒറ്റമൂലി – പലവിധ കാരണങ്ങളാൽ നമ്മുക്ക് ഉണ്ടാവുന്ന ഒരു പതിവ് പ്രശ്നമാണ് മൂക്കടപ്പ്. മുതിർന്നവരിലും കുട്ടികളിലും ഇത് വ്യതസ്തമായാണ് അനുഭവപ്പെടുക. മൂക്കിൻ്റെ ഇരുവശത്തുമുള്ള പൊള്ളയായ സ്ഥലങ്ങളിൽ കഫം കെട്ടിനിൽക്കുമ്പോഴാണ് മൂക്കടപ്പ് എന്ന രോഗാവസ്ഥ ഉണ്ടാവുന്നത്.
പ്രധാനമായും അണുബാധ, അലർജി, ടൂമർ എന്നീ കാരണങ്ങളാണ് മൂക്കടപ്പിനുള്ളത്. കൂടാതെ മിക്കവർക്കും തണുപ്പ് കാലത്തും ശക്തമായ മൂക്കടപ്പ് അനുഭവപ്പെടാറുണ്ട്.
നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ തൊട്ട് ഉറക്കത്തെ പോലും കാര്യമായി ബാധിക്കുന്ന ഒന്നാണിത്. ഉറങ്ങുമ്പോൾ ശ്വാസം കിട്ടാത്ത അവസ്ഥ വരെ ഇതുണ്ടാക്കുന്നു.
മൂക്കടപ്പിൻ്റെ കാരണങ്ങൾ :-
- തണുപ്പ്, മഞ്ഞ് എന്നിവയേൽക്കുക.
- പ്രതികൂലമായ കാലാവസ്ഥ.
- മൂക്കിൽ ദശ വളരുക.
- ഉറക്കമൊഴിക്കുക.
- തണുത്ത ആഹാരം കഴിക്കുക.
- പുകവലി.
- കുറേ സമയം എ.സി യിൽ ഇരിക്കുക.
മൂക്കടപ്പിൻ്റെ ലക്ഷണങ്ങൾ :-
- തല കുനിക്കുമ്പോൾ ഉള്ള തല വേദന.
- ശ്വാസതടസ്സം
- തലക്കനം
- ഗന്ധം, രുചി എന്നിവ അറിയാതിരിക്കൽ.
- ക്ഷീണം.
- ചെവി അടപ്പ്.
Ottamooli for nose blockage :-
- ആപ്പിൾ സൈഡർ വിനെഗർ : കട്ടിയുള്ള ഒരു ഗ്ലാസ്സ് പാത്രത്തിൽ അര കപ്പ് ആപ്പിൾ സൈഡർ വിനെഗർ ഒഴിച്ച് ഇതിലേക്ക് നന്നായി തിളച്ച് കൊണ്ടിരിക്കുന്ന വെള്ളം 2-3 കപ്പ് ചേർക്കുക. ശേഷം ഒരു വലിയ ടവ്വൽ എടുത്ത് മുഖവും ഗ്ലാസ്സ് പാത്രവും മൂടുന്ന രീതിയിൽ പിടിച്ച് നന്നായി ആവി പിടിക്കുക. ഇത് ദിവസവും 2-5 പ്രാവശ്യം വരെ ചെയ്യുക.
- ചൂടുള്ള പാനീയങ്ങൾ പരമാവധി കുടിക്കുക : ഇത് ശ്വസനാളത്തിൽ ഈർപ്പമേകാനും കെട്ടി കിടക്കുന്ന കഫത്തെ തകർക്കാനും സഹായിക്കുന്നു.
- പാലുൽപ്പന്നങ്ങളും മാംസവും പൊരിച്ച ആഹാരങ്ങളും ഒഴിവാക്കുക : കാരണം ഇത്തരം ആഹാരങ്ങൾ കഫത്തിൻ്റെ ഉത്പാദനം കൂട്ടുന്നു.
- എരിവുള്ള ഭക്ഷണങ്ങൾ പരമാവധി കഴിക്കുക : ഇത് അടിഞ്ഞ് കൂടിയ കഫത്തെ തകർക്കാനും അയവുള്ളതാക്കാനും സഹായിക്കുന്നു.
- ഇഞ്ചി : ഇഞ്ചി പ്രതിരോധ ശേഷി കൂട്ടി അണുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുകയും മൂക്കടപ്പ് മാറാൻ സഹായിക്കുകയും ചെയ്യുന്നു.
- ചെറുനാരങ്ങ : ഇതിൽ ആൻ്റി-വൈറൽ, ആൻ്റി-ബാക്റ്റീരിയൽ ഗുണങ്ങളും വിറ്റാമിൻ-C യും അടങ്ങിയിട്ടുണ്ട്. ഇത് കഫത്തിൽ രൂപപ്പെടുന്ന ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്നു.
ശ്രദ്ധിക്കുക :വിട്ടുമാറാത്ത രീതിയിൽ ഒരു ആഴ്ച്ചയിൽ കൂടുതൽ മൂക്കടപ്പും അതിൻ്റെ ലക്ഷണങ്ങളും നീണ്ട് നിന്നാൽ തീർച്ചയായും ഡോക്ടറെ കാണിക്കണം.
Read also :
തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി
ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ
Click here to read home remedies in English
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Leave a reply